പ്രീതി സിന്റയും ബ്രെറ്റ് ലീയും തമ്മിൽ പ്രണയത്തിലോ? വർഷങ്ങൾക്ക് ശേഷം  വെളിപ്പെടുത്തൽ

AUGUST 5, 2026, 12:16 AM

ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് സിനിമാ താരങ്ങളും തമ്മിലുള്ള പ്രണയകഥകൾ എല്ലാക്കാലത്തും വാർത്തകളിൽ വലിയ പ്രാധാന്യത്തോടെ ഇടം നേടാറുണ്ട്. അത്തരത്തിൽ ഒരുകാലത്ത് ക്രിക്കറ്റ്-സിനിമാ ലോകത്ത് വലിയ ചർച്ചയായി മാറിയ ഒന്നായിരുന്നു മുൻ ഓസ്ട്രേലിയൻ വേഗപ്പന്ത് താരം ബ്രെറ്റ് ലീയും ബോളിവുഡ് നടി പ്രീതി സിന്റയും തമ്മിൽ അടുപ്പത്തിലാണെന്ന വാർത്തകൾ. ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ പ്രീതിയുടെ ഉടമസ്ഥതയിലുള്ള പഞ്ചാബ് കിങ്സ് ടീമിലെ പ്രധാന താരമായിരുന്നു ബ്രെറ്റ് ലീ.

ട്വന്റി-20 ക്രിക്കറ്റ് മാമാങ്കത്തിന്റെ ഓരോ സീസൺ വരുമ്പോഴും ബ്രെറ്റ് ലീയും പ്രീതി സിന്റയും പ്രണയത്തിലായിരുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വീണ്ടും തലപൊക്കാറുണ്ട്. എന്നാൽ ഇത്രയും നാളും ഈ പ്രചരണങ്ങളോട് ഇരു താരങ്ങളും പ്രതികരിച്ചിരുന്നില്ല. എന്നാൽ വർഷങ്ങൾക്ക് ശേഷം തങ്ങളെക്കുറിച്ചുള്ള പ്രണയ വാർത്തകളോട് ബോംബെ ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഓസ്ട്രേലിയൻ താരം വ്യക്തത വരുത്തിയിരിക്കുകയാണ്.

"നിങ്ങൾക്കായി ഇതാ ആ രഹസ്യം ഞാൻ വെളിപ്പെടുത്തുന്നു, ഞാൻ ഒരിക്കലും ഒരു ബോളിവുഡ് നടിയെയും പ്രണയിച്ചിട്ടില്ല" എന്നായിരുന്നു ബ്രെറ്റ് ലീയുടെ തുറന്നുപറച്ചിൽ. പ്രീതി സിന്റയും താനും അന്നും ഇന്നും വളരെ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും അവർ പഞ്ചാബ് ടീം ഉടമയെന്ന നിലയിൽ മികച്ച ബുദ്ധിവൈഭവമുള്ള സ്ത്രീയാണെന്നും താരം കൂട്ടിച്ചേർത്തു. തനിക്ക് അവരോട് വലിയ ബഹുമാനമുണ്ടെന്നും, സത്യം വ്യക്തമായി അറിയാവുന്നതിനാൽ ഇത്തരം വ്യാജ കഥകളൊന്നും തന്നെ ഒട്ടും ബാധിച്ചിട്ടില്ലെന്നും ജനങ്ങൾക്ക് എന്തുവേണമെങ്കിലും ചിന്തിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

2008 മുതൽ 2011 വരെയുള്ള കാലഘട്ടത്തിലാണ് ഇരുവരും പ്രണയത്തിലാണെന്ന കിംവദന്തികൾ ശക്തമായി പ്രചരിച്ചത്. അന്ന് കിങ്സ് ഇലവൻ പഞ്ചാബ് ടീമിന്റെ മുൻനിര താരമായിരുന്നു ബ്രെറ്റ് ലീ. ഇതിനിടെ ഇരുവരെയും ഒരുമിച്ച് ഒരു ഭക്ഷണശാലയിൽ കണ്ടതോടെ വാർത്തകൾ കാട്ടുതീ പോലെ പടരുകയായിരുന്നു. അതേസമയം 2006ൽ എലിസബത്ത് കെമ്പുമായി ബ്രെറ്റ് ലീയുടെ വിവാഹം കഴിഞ്ഞിരുന്നെങ്കിലും രണ്ട് വർഷത്തിന് ശേഷം അവർ വേർപിരിഞ്ഞു. തുടർന്ന് 2014ൽ ലാന ആന്റേഴ്സണെ വിവാഹം കഴിച്ച താരത്തിന് രണ്ട് കുട്ടികളുണ്ട്.

2016ലാണ് നടി പ്രീതി സിന്റ ജീൻ ഗുഡ്ഇനഫിനെ വിവാഹം കഴിക്കുന്നത്. 2021ൽ ഇരുവർക്കും വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളും ജനിച്ചു. 2018ൽ പുറത്തിറങ്ങിയ 'വെൽക്കം ടു ന്യൂയോർക്ക്' എന്ന ചിത്രത്തിലാണ് പ്രീതി അവസാനമായി അഭിനയിച്ചത്. പ്രമുഖ നടൻ സണ്ണി ഡിയോളിനൊപ്പം അഭിനയിക്കുന്ന 'ബട്ട്വാര 1947' ആണ് പ്രീതി സിന്റയുടേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam