ആശങ്കയായി മഞ്ഞപ്പിത്തവ്യാപനം; മലപ്പുറത്ത് ഒരുമാസത്തിനിടെ 150പേർക്ക് രോഗബാധ

AUGUST 5, 2026, 12:49 AM

കാളികാവ്: മലപ്പുറത്ത് ആശങ്കയായി മഞ്ഞപ്പിത്തവ്യാപനം.ഒരു മാസത്തിനിടെ ജില്ലയിൽ 150 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരെ കൂടി ഉൾപ്പെടുത്തിയാൽ രോഗബാധിതരുടെ എണ്ണം ഇതിലും കൂടുമെന്നാണ് വിലയിരുത്തൽ. 

തോട്ടം മേഖലയോട് ചേർന്നുള്ള മലയോര പഞ്ചായത്തുകളിലാണ് രോഗവ്യാപനം കൂടുതൽ. കാളികാവ്, തുവ്വൂർ, ചോക്കാട്, കരുവാരക്കുണ്ട് തുടങ്ങിയ മലയോര പഞ്ചായത്തുകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. തുവ്വൂർ പഞ്ചായത്തിൽ മാത്രം 18 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചോക്കാട് പഞ്ചായത്തിൽ 12 പേർക്കും കാളികാവിൽ വിവിധയിടങ്ങളിലായി 10 പേർക്കും രോഗം സ്ഥിരീകരിച്ചു. കരുവാരക്കുണ്ട് പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിലായി 10-ലേറെ പേർക്കും രോഗം ബാധിച്ചു. 

തുവ്വൂർ പഞ്ചായത്തിലെ നീലാഞ്ചേരി നാരിയക്കംപൊയിൽ പ്രദേശത്താണ് ഏറ്റവും കൂടുതൽ രോഗബാധ കണ്ടെത്തിയത്. ഒരു സൽക്കാരത്തിൽ പങ്കെടുത്ത 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.രോഗബാധിതരിൽനിന്നുള്ള സമ്പർക്കത്തിലൂടെയും മലിനമായ ഭക്ഷണവും വെള്ളവും ഉപയോഗിക്കുന്നതിലൂടെയും മഞ്ഞപ്പിത്തം അതിവേഗം പകരാനിടയുള്ളതിനാൽ പൊതുജനങ്ങളും ഭക്ഷ്യവ്യാപാരസ്ഥാപനങ്ങളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam