കാപ്പാ കേസ് പ്രതി സുഗതന് വേണ്ടി നഗരസഭാ കൗൺസിൽ യോഗത്തിൽ വ്യാജ ഒപ്പിട്ടുവെന്ന് പരാതി 

OCTOBER 4, 2026, 9:32 PM

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭാ ബിജെപി കൗൺസിലർ ആർ സുഗതന് വേണ്ടി കൗൺസിൽ യോഗങ്ങളിൽ വ്യജ ഒപ്പിട്ടെന്ന പരാതിയിൽ സിപിഐഎം പ്രതിഷേധം ശക്തമാക്കുന്നു. ഫെബ്രുവരി 26, മാർച്ച് 3, ഏപ്രിൽ 27 തീയതികളിലെ കൗൺസിൽ യോഗത്തിൽ വ്യാജ ഒപ്പിട്ടെന്നാണ് പരാതിയിലുള്ളത്. ഇത് വ്യക്തമാക്കുന്ന രജിസ്റ്റർ തെളിവുകളും സിപിഐഎം പുറത്തുവിട്ടിട്ടുണ്ട്. ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുമെന്നും എൽഡിഎഫ് അറിയിച്ചിട്ടുണ്ട്. 

മൂന്ന് യോഗങ്ങളിൽ സുഗതൻ പങ്കെടുത്തതായി രേഖപ്പെടുത്തിയ രജിസ്റ്ററിന്റെ വിവരാവകാശ രേഖകൾ ഉൾപ്പെടുത്തി എസ്ഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ് പി ദീപക്ക് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.

കൗൺസിലർ സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ മേയർ വി വി രാജേഷിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് ക്രമക്കേട് നടന്നതെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. 

vachakam
vachakam
vachakam

അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനും പരാതി നൽകി. മുമ്പ് തന്നെ സിപിഐഎം സമാന ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെ വിവരാവകാശ രേഖ കൂടി ലഭിച്ച സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലേക്ക് എത്തുന്നത്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam