ഗ്യാനേഷ് കുമാറിനെതിരായ പുനരന്വേഷണം; പ്രാഥമിക നടപടികൾ തുടങ്ങാൻ വിജിലൻസ്, പരാതി ആഭ്യന്തര മന്ത്രിയുടെ ഓഫീസ് വിജിലൻസ് ഡയറക്ടറേറ്റിന് കൈമാറി

OCTOBER 4, 2026, 9:09 PM

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പുനരന്വേഷണത്തിൽ പ്രാഥമിക നടപടികൾ തുടങ്ങാനൊരുങ്ങി വിജിലൻസ്.ആഭ്യന്തര മന്ത്രിയുടെ ഓഫീസ് പരാതി വിജിലൻസ് ഡയറക്ടറേറ്റിന് കൈമാറി.20 വർഷം മുമ്പ് പിഡബ്ല്യുഡി സെക്രട്ടറിയായിരിക്കെ കെഎസ്ടിപി കരാറിലുണ്ടായ അഴിമതിയിലും കരാർ ലഭിച്ച മലേഷ്യൻ കമ്പനിയുടെ ചീഫ് എഞ്ചിനീയറുടെ ആത്മഹത്യയിലുമാണ് പുനരന്വേഷണം. 

ഇന്നലെയാണ് ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി ഉത്തരവിട്ടത്.2006ൽ കേരളം വലിയ രീതിയിൽ ചർച്ച ചെയ്തതാണ് മലേഷ്യൻ കമ്പനി പതിബെൽ ഉൾപ്പെട്ട കെഎസ് ടിപി അഴിമതി ആരോപണം. ലോകബാങ്ക് സഹായത്തോടെ എംസി റോഡിലെ 127 കിലോമീറ്റർ നിർമ്മാണം 215 കോടിക്കുള്ള കരാ‌ർ ആയിരുന്നു പതിബെൽ കൺസോർഷ്യത്തിന് ലഭിച്ചത്.എന്നാൽ, ഭൂമി ഏറ്റെടുക്കുന്നതിൽ സർക്കാറിന് വീഴ്ച വന്നു. 

പിന്നാലെ കമ്പനിയുടെ 17 കോടിയുടെ ബില്ലുകൾ തടഞ്ഞു. പിഡബ്ല്യുഡി സെക്രട്ടറി ഗ്യാനേഷ് കുമാർ അടക്കമുള്ള ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു കമ്പനിയുടെ ആരോപണം. സമ്മർദ്ദം താങ്ങാനാകാതെയാണ് പതിബെൽ ചിഫ് എഞ്ചിനിയറായിരുന്ന ലീ സി ബിൻ ആത്മഹത്യചെയ്തത്.കമ്പനി മേധാവി റോസ് ലീക്കും ഭാര്യക്കും രണ്ട് ആത്മഹത്യാകുറിപ്പുകൾ ബിൻ എഴുതിയിരുന്നു. രണ്ടിലും ഗ്യാനേഷ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞിരുന്നതായി അന്നേ റിപ്പോർട്ടുകളുണ്ടായിരുന്നു. 

vachakam
vachakam
vachakam

തുടർന്ന്, ഇടത് സർക്കാറിൻറെ കാലത്താണ് ബിൽ തടഞ്ഞുവെക്കുന്നതും ഉയർന്ന പരാതികളിൽ വിജിലൻസ് അന്വേഷണം നടന്നതും. കാര്യമായൊന്നും കണ്ടെത്താതെ അവസാനിപ്പിച്ച വിജിലൻസ് അന്വേഷണം വീണ്ടും നടത്താനാണ് സർക്കാർ തീരുമാനം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam