കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തായി പരാതി. ഉപദ്രവിച്ച ശേഷം പ്രതികൾ യുവതിയുടെ ദൃശ്യങ്ങളും പകർത്തി. കേസിൽ മറ്റൊരു യുവതിയും ഉൾപ്പെട്ടതായാണ് കണ്ടെത്തൽ. കളമശ്ശേരിയിലാണ് ഈ കണ്ണില്ലാത്ത ക്രൂരത നടന്നത്. യുവതി കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
സ്പായിലെ മാനേജർ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയായിരുന്നു പീഡനം. സംഭവത്തിൽ ശ്രീരാഗ്, ജിത്തു എന്നീ പ്രതികളെ റിമാൻഡ് ചെയ്തു.
പ്രതികൾക്ക് സ്പായുടെ മറവിൽ ലൈംഗിക കച്ചവടം നടത്തുന്നവരുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.
അഭിമുഖത്തിനായി കൊച്ചിയിലെ ലോഡ്ജിൽ വിളിച്ചുവരുത്തുകയും പിന്നാലെ ലഹരി നൽകി പീഡിപ്പിക്കുകയുമായിരുന്നു. ഭീഷണിപ്പെടുത്താനായാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
