യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസ്; ഭര്‍ത്താവ് അറസ്റ്റില്‍

OCTOBER 4, 2026, 9:29 PM

തിരുവനന്തപുരം: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പള്ളിപ്പുറം സ്വദേശി മുഹമ്മദ് സഹീര്‍ (26) ആണ് അറസ്റ്റിലായത്.

പണത്തിനു വേണ്ടി ഇയാള്‍ യുവതിയെ ക്രൂരമായി മര്‍ദിക്കുകയും, പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.കെട്ടിയിട്ട് മര്‍ദ്ദിച്ചെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു.

പീഡനം സഹിക്കാൻ വയ്യാതെ വീട്ടില്‍നിന്ന് രക്ഷപ്പെട്ട യുവതി കോളേജ് ഹോസ്റ്റലില്‍ അഭയം തേടുകയായിരുന്നു.ഇതിനു പിന്നാലെയാണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രതി വാട്‌സാപ് ഗ്രൂപ്പുകളിലും ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം അക്കൗണ്ടുകളിലും പ്രചരിപ്പിച്ചത്. 

vachakam
vachakam
vachakam

തുടർന്ന്, കോളേജ് അധ്യാപകരാണ് പൊലീസില്‍ പരാതി നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് യുവതിക്ക് പിന്തുണ നല്‍കിയത്. പിന്നീടാണ് യുവതി പരാതി നല്‍കിയത്.കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam