കാക്കനാട്: കാർ വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ ഇൻഫോപാർക് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം.
അപകടത്തിൽ കാറിലുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ 2.30ഓടെ ഇൻഫോപാർക് റോഡിലായിരുന്നു അപകടം.
ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കൽ ദേവാലയത്തിൽ ആർ കുഞ്ഞുമോൻറെയും ഷൈലജയുടെയും ഏക മകൻ ദേവാനന്ദൻ (27) ആണ് മരിച്ചത്. ഇൻഫോപാർക്കിലെ 'കീവാല്യൂ സോഫ്റ്റ്വെയർ' കമ്പനിയിലെ ജീവനക്കാരനായിരുന്നു.
ഇൻഫോപാർക് പരിസരത്തെ ടർഫിൽ ഷട്ടിൽ ബാഡ്മിന്റൺ കളി കഴിഞ്ഞ് സമീപത്തെ കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വിവിധ ഐടി കമ്പനികളിലെ ജീവനക്കാരായ ആര്യജിത്ത്, സിദ്ധാർഥ്, അർജുൻ, ആദർശ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരിൽ ആര്യജിത്തിന്റെ പരിക്ക് ഗുരുതരമാണ്.
യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുത തൂണിൽ ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻറെ ഡോർ തകർന്നതോടെ മൂന്ന് പേർ പുറത്തേക്ക് തെറിച്ചുവീണു. റോഡിൽ തലയടിച്ചുവീണ ദേവാനന്ദനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
