കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ റിമാൻഡിൽ കഴിയുന്ന രണ്ട് പ്രതികൾക്ക് കൂടി ജാമ്യം അനുവദിച്ച് ഹൈക്കോടതി.ഷഹിൻ, നിതിൻ രാജ് എന്നിവർക്കാണ് കോടതി ഉപാധികളോടെ ജാമ്യം നൽകിയത്.
ഇതോടെ കേസില്‍ 15 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. നേരത്തെ 13 പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. സര്‍ക്കാരിന്റെയും ഇഡിയുടെയും എതിര്‍പ്പ് തള്ളിയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
68 ദിവസത്തിലധികമായി ജയിലിൽ കഴിയുകയും കേസ് അവസാനഘട്ടത്തിലെത്തിയതും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
