സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. ഇതോടെ ഭാഗ്യയുടെ വിവാഹ സാരിയെപറ്റി പലർക്കും ആകാംക്ഷയാണ്. വിവാഹ സമയത്ത് ഭാഗ്യ ധരിച്ചത് റെഡിമെയ്ഡ് സാരിയാണ്.
എന്നാൽ വിവാഹത്തിനു തലേദിവസം ഭാഗ്യ ധരിച്ച കസവ് ധാവണിയിലും വിരുന്നിന് ധരിച്ച സെറ്റ് സാരിയ്ക്ക് പിന്നിലും ഡിസൈനർ ശോഭ വിശ്വനാഥാണ്.
ഗുരുവായൂർ അമ്പലത്തിൽ വച്ചു നടന്ന വിവാഹത്തിൽ വരൻ ശ്രേയസ് ധരിച്ച മുണ്ടും തോൾമുണ്ട് ഡിസൈൻ ചെയ്തതും ശോഭയുടെ വീവേഴ്സ് വില്ലേജാണ്.
ശ്രേയസിന്റെ തോൾ മുണ്ടിൽ ശംഖ് നെയ്തെടുത്തിട്ടുണ്ട്. മുഴുവനായും കസവ് കൊണ്ടാണ് ശംഖ് നെയ്തെടുത്തത്. കസവു കരയുള്ള മുണ്ടാണ് വിവാഹ ദിവസം അണിഞ്ഞത്.
പരമ്പരാഗത ലുക്ക് മുഴുവൻ ദിവസങ്ങളിലും ഉണ്ടായിരിക്കണം എന്നായിരുന്നു ശോഭയോട് സുരേഷ് ഗോപിയുടെ ഭാര്യ രാധിക പറഞ്ഞത്.
അടുത്ത ദിവസം കൊച്ചിയിൽ നടക്കുന്ന വിരുന്നിൽ ബോളിവുഡിന്റെ പ്രിയ ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രമാണ് ഭാഗ്യ ധരിക്കുകയെന്നാണ് സൂചന..
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്