'വിവാഹവും വിവാഹമോചനവും കഠിനമാണ്, നിങ്ങൾക്ക് ഇഷ്മുള്ളത് തിരഞ്ഞെടുക്കുക, ആശയവിനിമയം ബുദ്ധിമുട്ടാണ്, അത് നടത്താതിരിക്കാൻ കഴിയില്ല, ജീവിതം എളുപ്പമല്ല, അത് കഠിനമാണ്' എന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ സാമൂഹിക മാധ്യമങ്ങളിൽ എഴുതിയത്.
സാനിയ മിർസയുടെയും പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലികും തമ്മിലുള്ള വിവാഹമോചന അഭ്യൂഹങ്ങൾ നിലനിൽക്കെ തന്നെയാണ് സാനിയയുടെ കുറിപ്പ്.
എന്തുകൊണ്ടാണ് സാനിയ കഴിഞ്ഞ ദിവസം ഇങ്ങനെ രേഖപ്പെടുത്തിയതെന്ന് ആരാധകർ പലരും ചോദിച്ചു. ഇന്ന് അതിനൊരു വ്യക്തത വന്നിരിക്കുകയാണ്.
ഷുഹൈബ് മാലിക് വീണ്ടും വിവാഹിതനായി. പാക് നടി സന ജാവേദാണ് താരത്തിന്റെ പങ്കാളി. സാനിയ മിർസയുടെ പങ്കാളിയായിരുന്നു മാലിക്. താൻ വിവാഹിതനായ കാര്യം സമൂഹമാധ്യമങ്ങളിലൂടെ മാലിക് തന്നെയാണ് അറിയിച്ചത്. 'ദൈവത്തിന് നന്ദി, ഞങ്ങളെ നീ ഒന്നിപ്പിച്ചിരിക്കുന്നു'. വിവാഹ ചിത്രത്തോടൊപ്പം മാലിക് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
2010ലാണ് ഇന്ത്യൻ ടെന്നിസ് താരമായ സാനിയ മിർസയും ഷുഹൈബ് മാലികും വിവാഹിതരായത്. 2022ൽ ഇരുവരുടെയും കുടുംബ ജീവിതം ദുർബലമാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇരുവരും വാർത്തകൾ നിഷേധിക്കുകയാണ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്