ആരാധകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് ഇജിത്തും ശാലിനിയും. തിരക്കേറിയ നടിയായി തെന്നിന്ത്യയില്‍ സജീവമാക്കെയാണ് നടൻ അജിത്തിനെ ശാലിനി വിവാഹം ചെയ്യുന്നത്. ഒരുമിച്ച് അഭിനയിക്കവെ പ്രണയത്തിലായ ഇരുവരും 2000 ത്തിലാണ് വിവാഹിതരാകുന്നത്. വിവാഹ ശേഷം ശാലിനി അഭിനയ രംഗം വിട്ടു. വിവാഹ ശേഷം പൊതുവേദികളില്‍ പോലും അധികം ശാലിനിയെ കണ്ടിട്ടില്ല.
ലൈം ലൈറ്റില്‍ നിന്നും പരമാവധി മാറി നില്‍ക്കാൻ ആഗ്രഹിക്കുന്ന താരമാണ് അജിത്തും. സിനിമയുടെ ഷൂട്ട് കഴിഞ്ഞാല്‍ കുടുംബത്തോടൊപ്പം ഇരിക്കാനാണ് താരത്തിന് ഇഷ്ട്ടം. ഇപ്പോഴിതാ താര കുടുംബത്തില്‍ നിന്നും പുതിയൊരു വാർത്തയാണ് പുറത്ത് വരുന്നത്. ശാലിനി ചില ആരോഗ്യപ്രശ്നങ്ങള്‍ കാരണം സർജറിക്ക് വിധേയായെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
എന്നാൽ പുറത്തു വരുന്ന റിപ്പോർട്ടുകള്‍ പ്രകാരം ഓപ്പറേഷന്റെ സമയത്ത് അജിത്ത് ശാലിനിക്ക് ഒപ്പമുണ്ടായിരുന്നില്ല. അസർബൈജാനില്‍ ഷൂട്ടിലായിരുന്നു. അവസാന ഘട്ട ഷൂട്ടായിരുന്നതിനാല്‍ നിർത്തി വെച്ച് വരാൻ സാധിച്ചില്ല. പോകുന്നതിന് മുമ്പ് ഭാര്യയുടെ ഓപ്പറേഷന് വേണ്ട എല്ലാ സജ്ജീകരണങ്ങളും അജിത്ത് ഉറപ്പാക്കി. ഡോക്ടറുമായി വീഡിയോ കോളില്‍ സംസാരിച്ചു എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്