നടി ഷക്കീലയെ വളർത്തു മകൾ ആക്രമിച്ചു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇപ്പോൾ ഈ വാർത്തയിൽ വിശദീകരണവുമായി താരത്തിന്റെ വളര്‍ത്തു മകള്‍ ശീതള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
ഷക്കീല ദിവസവും മദ്യപിക്കുമെന്നും മദ്യപിച്ചാല്‍ തന്നെ അടിക്കാറുണ്ടെന്നും ഇത്തരത്തിൽ തന്നെ അടിച്ചപ്പോള്‍ തിരിച്ചടിക്കുകയായിരുന്നെന്നാണു ശീതളിന്റെ വിശദീകരണം. പതിനഞ്ച് ദിവസം മുമ്പ് താനും ഷക്കീലയും തമ്മില്‍ വഴക്കുണ്ടായെന്നും അന്ന് തന്നെ താന്‍ അവിടെ നിന്ന് ഇറങ്ങി എന്നും ശീതൾ പറയുന്നു. പിന്നീട് അവരുടെ സഹായി വഴി എന്നെ നിരന്തരമായി ഫോണില്‍ വിളിച്ചതുകൊണ്ട് ഞാന്‍ തിരികെ അവരുടെ വീട്ടിലേക്ക് പോയെന്നും ശീതള്‍ കൂട്ടിച്ചേർത്തു.
തിരിച്ചു പോയെങ്കിലും അവിടെയുള്ള ആരോടും ഞാന്‍ സംസാരിച്ചിരുന്നില്ല. അതില്‍ ഷക്കീലാമ്മയ്ക്ക് ദേഷ്യം വന്നു. ശേഷം എന്റെ അമ്മയേയും അമ്മയുടെ കുടുംബത്തെയും കുറിച്ച് വളരെ മോശമായി സംസാരിക്കുകയും അപവാദം പറയുകയും ചെയ്തു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താനിത് നിരന്തരമായി കേട്ടുകൊണ്ടിരിക്കുകയാതിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം ഷക്കീല വളരെ മോശമായി സംസാരിക്കുകയും അടിക്കുകയും ചെയ്‌തെന്നും ശേഷം അവര്‍ തന്നെ അടിച്ചു അപ്പോള്‍ താനും തിരിച്ച് അടിച്ചുവെന്നും ആണ് ശീതള്‍ നൽകുന്ന വിശദീകരണം.
പൊലീസില്‍ വ്യാജ പരാതി നല്‍കുമെന്ന് ഭീഷണിയെന്നും പ്രശ്‌നം സംസാരിച്ചു തീര്‍ക്കാനും ക്ഷമ പറയാനുമുള്ള പൊലീസ് നിര്‍ദേശം അനുസരിച്ച് പ്രശ്‌നം തീര്‍ത്തു എന്നും ശീതൾ പറയുന്നു. എന്നാല്‍ ഷക്കീല വീണ്ടും പരാതി നല്‍കിയതിനാല്‍ താനും കേസ് നല്‍കിയെന്നും ശീതള്‍ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്