തിരുവനന്തപുരം: വന്ദേഭാരതില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കും മുൻ മന്ത്രി കെ.കെ, ശൈലജയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ മേജർ രവി രംഗത്ത്. കേന്ദ്രമന്ത്രിയായതിന് ശേഷം എസ്.ജിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇതെന്നാണ് ചിത്രം പങ്കുവച്ച് കൊണ്ട് മേജർ രവി കുറിച്ചത്.
വലിയ ആലിംഗനത്തോടെ എസ്.ജിയെ അഭിനന്ദിക്കുന്നു. പിന്നെ കെ.കെ. ശൈലജ ടീച്ചറെയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഈ നിമിഷം ഇഷ്ടപ്പെട്ടു. ജയ്‌ഹിന്ദ് എന്നാണ് മേജർ രവി കുറിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് സുരേഷ് ഗോപിയും വടകരയില്‍ നിന്ന് കെ.കെ. ശൈലജയും ആണ് മത്സരിച്ചത്. എൻ.ഡി.എയില്‍ നിന്ന് മത്സരിച്ച സുരേഷ് ഗോപി തൃശൂരില്‍ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോള്‍ വടകരയില്‍ കെ.കെ. ശൈലജ വൻ പരാജയം ആണ് നേരിട്ടത്.
അതേസമയം ഓപ്പറേഷൻ റാഹത്ത് എന്ന ചിത്രത്തിലൂടെ വീണ്ടും സംവിധാന രംഗത്തേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ് മേജർ രവി. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മേജർ രവിയുടെ സംവിധാന രംഗത്തേക്കുള്ള മടങ്ങിവരവ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്