പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷൊയ്ബ് മാലിക്കിന്റെ വഴിവിട്ട ബന്ധങ്ങളിൽ കുടുംബാംഗങ്ങളും അസ്വസ്ഥരെന്ന് റിപ്പോർട്ടുകൾ.
വിവാഹബന്ധം വേർപെടുത്താനുള്ള തീരുമാനം സാനിയ മിർസയുടേതായിരുന്നെന്ന് പിതാവ് ഇമ്രാൻ മിർസ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
മുസ്‌ലിം സ്ത്രീക്ക് ഭർത്താവിൽനിന്ന് വിവാഹമോചനം നേടാനുള്ള ‘ഖുല’ ആണ് സാനിയ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാലിക്കിന്റെ സഹോദരിതന്നെ അദ്ദേഹത്തിനെതിരെ രംഗത്തുവന്നത്.
ഷൊയ്ബ് മാലിക്കിന് പല സ്ത്രീകളുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധങ്ങളിൽ സാനിയ മിർസ മനംമടുത്തിരുന്നെന്ന വെളിപ്പെടുത്തലാണ് മാലിക്കിന്റെ സഹോദരി നടത്തിയത്.
കഴിഞ്ഞ ദിവസം നടന്ന ഷൊയ്ബ് മാലിക്കിന്റെ വിവാഹത്തിനോട് കുടുംബാംഗങ്ങൾക്ക് കടുത്ത വിയോജിപ്പ് ഉണ്ടായിരുന്നുവെന്നും അതിനാൽ അവർ ചടങ്ങുകളിൽ പങ്കെടുത്തില്ലെന്നും പാക്ക് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്