'ഡബ്ല്യുസിസിയോട് ആദരവ് തോന്നുന്നു'; മലയാള സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്യൂസിസിയെ പ്രശംസിച്ച് സാമന്ത

AUGUST 29, 2024, 3:52 PM

മലയാള സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്യൂസിസി(വുമൺ ഇൻ കളക്ടീവ് സിനിമ)യെ പ്രശംസിച്ച് സാമന്ത രംഗത്ത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് സാമന്തയുടെ പ്രശംസ ഉണ്ടായത്. 

കഴിഞ്ഞ കുറച്ച് കാലമായി ഡബ്യൂസിസിയുടെ പ്രവർത്തനങ്ങളെ താൻ വീക്ഷിക്കുകയാണെന്നും വലിയൊരു മാറ്റത്തിന്റെ തുടക്കമാകും ഇതെന്നും ആണ് സാമന്ത പറയുന്നത്. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ പങ്കുവച്ചു കൊണ്ടായിരുന്നു നടി പ്രതികരണം അറിയിച്ചത്. 

"കഴിഞ്ഞ കുറച്ച് കാലമായി കേരളത്തിലെ ഡബ്ല്യുസിസിയുടെ അതിഗംഭീമായ പ്രവർത്തനങ്ങളെ വീക്ഷിക്കുന്ന ആളാണ്ഞാൻ. അവരുടെ ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പ്രത്യാഘാതങ്ങൾ പുറത്ത് വരുന്നത് കാണുമ്പോൾ ഡബ്ല്യുസിസിയോട് ആദരവ് തോന്നുകയാണ്. സുരക്ഷിതമായൊരു തൊഴിലിടം എന്നത് ഏറ്റവും അടിസ്ഥാനപരമായി ഏവർക്കും ലഭിക്കേണ്ട ഒന്നാണ്. പക്ഷേ അതിന് പോലും വലിയ സംഘർഷങ്ങൾ വേണ്ടി വരുന്നു. എന്തായാലും അവരുടെ പരിശ്രമങ്ങൾ ഒന്നും വിഫലമായില്ല. മികച്ചൊരു മാറ്റത്തിന്റെ തുടക്കമാകട്ടെ ഇതെന്ന് പ്രതീക്ഷിക്കുകയാണ് ഞാൻ. ഡബ്ല്യുസിസിയിലെ എന്റെ കൂട്ടുകാർക്കും സഹോദരിമാർക്കും സ്നേഹവും ആദരവും", എന്നാണ് സാമന്ത വ്യക്തമാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam