സൽമാൻ ഖാൻ ഒരു ഗുണ്ടയാണെന്നും, ഒരു താരമെന്ന നിലയിലുള്ള അധികാരം ആസ്വദിക്കാനാണ് സൽമാൻ ഖാന് താൽപര്യമെന്നും വെളിപ്പെടുത്തി സംവിധായകൻ അഭിനവ് കശ്യപ്.
"ഒരു ഉപകാരം ചെയ്യുന്നത് പോലെയാണ് സിനിമാ സെറ്റില്‍ വരുന്നത്. ഒരു സെലിബ്രിറ്റി എന്ന നിലയിലുള്ള അധികാരം ആസ്വദിക്കാനാണ് അദ്ദേഹത്തിന് കൂടുതല്‍ താൽപര്യം, അദ്ദേഹം ഒരു ഗുണ്ടയാണ്. ബോളിവുഡിലെ താരാധിപത്യത്തിന്റെ പിതാവാണ് അദ്ദേഹം.
50 വര്‍ഷമായി സിനിമാ രംഗത്തുള്ള ഒരു കുടുംബത്തില്‍ നിന്നാണ് സല്‍മാന്‍ വരുന്നത്. ആ പാരമ്പര്യം അദ്ദേഹം തുടരുന്നു. പ്രതികാര മനോഭാവമുള്ളവരാണവര്‍. എല്ലാ കാര്യങ്ങളും അവര്‍ നിയന്ത്രിക്കുന്നു. നിങ്ങള്‍ അവരോട് വിയോജിപ്പ് കാണിച്ചാല്‍ അവര്‍ നിങ്ങളെ വെറുതെ വിടില്ല''. ദിഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അഭിനവ് കശ്യപ് പറഞ്ഞു.
സൽമാൻ ഖാൻ നായകനായ 'ദബാങ്ങ്' എന്ന ചിത്രത്തിൻറെ സംവിധായകനാണ് അഭിനവ് കശ്യപ്. സംവിധായകൻ അനുരാഗ് കശ്യപിന്റെ സഹോദരൻ കൂടിയാണ് ഇദ്ദേഹം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
