മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് സലിം കുമാർ. മലയാളികൾ എല്ലാ കാലത്തും ഓർത്തിരിക്കുന്ന ഒരുപാട് നല്ല കോമഡി രംഗങ്ങൾ സലിം കുമാർ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. പുലിവാൽ കല്ല്യാണത്തിലെ മണവാളൻ, കല്ല്യാണ രാമനിലെ പ്യാരി എന്നീ കഥാപാത്രങ്ങളൊക്കെ ഇന്നും നമ്മുടെ പ്രിയപ്പെട്ടതാണ്.ഇപ്പോഴിതാ സലീം കുമാർ എന്ന പേര് തനിക്ക് എങ്ങനെയാണ് വന്നതെന്ന് പറയുകയാണ് താരം.
താൻ ഹിന്ദുവാണോ മുസ്‌ലിമാണോ എന്ന ചോദ്യങ്ങള്‍ അഭിമുഖങ്ങളില്‍ ധാരാളം കേട്ടിട്ടുണ്ടെന്നെന്നും പേരിനൊപ്പം കുമാര്‍ വന്നത് എങ്ങനെയാണെന്ന് സലിം കുമാര്‍ വെളിപ്പെടുത്തുന്നു.
സഹോദരൻ അയ്യപ്പന് എന്‍റെ ജീവിതവുമായി എന്താണ് ബന്ധമെന്നു ചോദിച്ചാല്‍ എന്‍റെ പേരു തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം.അന്നത്തെ കാലത്തെ ചെറുപ്പക്കാര്‍ സഹോദരൻ അയ്യപ്പന്‍റെ വിപ്ലവപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി സ്വന്തം മക്കള്‍ക്ക് ജാതി തിരിച്ചറിയാൻ കഴിയാത്ത പേരുകളിടാൻ തുടങ്ങി. ഉദാഹരണത്തിന് എന്‍റെ പേര് സലിം.
പേരിനൊപ്പം കുമാര്‍ വന്നതും പറയാം. ചിറ്റാറ്റുപുര എല്‍പിഎസില്‍ ചേരാൻ ചെന്നപ്പോഴാണ് എന്‍റെ പേരു ഹിന്ദുവാക്കി പരിഷ്കരിച്ചത്. സലിം എന്നു പേരു പറഞ്ഞപ്പോള്‍, പേര് പ്രശ്നമാണെന്നും ഇത് ഹിന്ദു കുട്ടിയല്ലേ എന്നും ചോദിച്ചു.
ഒടുവില്‍ അധ്യാപകര്‍ തന്നെ പരിഹാരവും കണ്ടെത്തി. പേരിനൊപ്പം കുമാര്‍ എന്ന് കൂടി ചേര്‍ത്തു. അങ്ങനെ കുമാര്‍ ചേര്‍ത്ത് പരിഷ്കരിച്ച് എന്നെ ഹിന്ദുവാക്കി. അഞ്ചാം ക്ലാസുവരെയും ഞാൻ മുസ് ലിമായിരുന്നു. അഞ്ചാം ക്ലാസിനുശേഷം ഞാൻ അങ്ങനെ വിശാല ഹിന്ദുവായി. സലിംകുമാര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്