മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സലിം കുമാർ. കോമേഡിയനായി നിരവധി സിനിമകളിൽ അഭിനയിച്ച് ജനപ്രിയനായി മാറിയ താരം സോഷ്യൽ മീഡിയയിലും സജീവമാണ്.
തന്റെ വിശേഷങ്ങളും മറ്റ് പല കാര്യങ്ങളിലും അഭിപ്രായങ്ങൾ പറഞ്ഞ് സലിംകുമാർ രംഗത്ത് എത്താറുണ്ടായിരുന്നു. ഇപ്പോഴിതാ ഫേസ്ബുക്ക് പേജിലൂടെ നടൻ പങ്കുവെച്ച കുറിപ്പ് വൈറൽ ആവുകയാണ്.
ഇന്ന് താൻ 55 ജന്മദിനം ആഘോഷിക്കുകയാണ് എന്ന് സൂചിപ്പിച്ച് കൊണ്ടാണ് സലിംകുമാർ എത്തിയിരിക്കുന്നത്. 54 കഴിഞ്ഞ് 55 ലേക്ക് കയറിയെങ്കിലും തന്റെ ഈ യാത്ര അവസാനിക്കാറായി എന്നാണ് താരം പറയുന്നത്. ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചെരിഞ്ഞു കഴിഞ്ഞു എന്നും എനിക്ക് വേണ്ടി രൂപാന്തരപ്പെട്ട ചുഴിയിൽ അകപ്പെടാതെ യാത്ര തുടർന്നേ പറ്റൂ എന്നും നടൻ പറയുന്നു.
താരത്തിന്റെ കുറിപ്പ് ഇങ്ങനെ
ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണ് ഇത്രയും കാതങ്ങൾ പിന്നിടുന്നതിന് എന്റെ സഹയാത്രികർ എനിക്ക് നൽകിയ സ്നേഹത്തിനും പ്രോത്സാഹത്തിനും നന്ദി. ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം അതിൽ അതിൽ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റു. എന്റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ് എനിക്ക്എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാൻ പറ്റും എന്നറിയില്ല എന്നാലും ഞാൻ യാത്ര തുടരുകയാണ്
.അനുഗ്രഹങ്ങളും ആശിർവാദങ്ങളും ഉണ്ടാകണം
സ്നേഹപൂർവ്വം
നിങ്ങളുടെ സലിംകുമാർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്