പവൻ കല്യാൺ ചിത്രം റീറിലീസ് ചെയ്തു; ആവേശത്തിൽ തീയേറ്റർ കത്തിച്ചു ആരാധകർ 

FEBRUARY 11, 2024, 4:50 PM

പവൻ കല്യാൺ  തെലുങ്കിലെ ഏറെ ആരാധകരുള്ള താരമാണ്. 2012-ൽ പുരി ജഗനാഥ് സംവിധാനം ചെയ്ത് പവര്‍ സ്റ്റാര്‍ പവൻ കല്യാൺ നായകനായി എത്തിയ ചിത്രമാണ് 'ക്യാമറാമാൻ ഗംഗാതോ രാംബാബു'. കഴിഞ്ഞ ദിവസം ഈ ചിത്രം റീ-റിലീസ് ചെയ്തിരുന്നു.

എന്നാൽ ചിത്രത്തിന്റെ റീറിലീസ് സമയത്ത് ആന്ധ്രയിലെ നന്ദ്യാലയിലെ ഒരു തിയേറ്റർ ഉടമയ്ക്ക് സംഭവിച്ചത് വലിയ നഷ്ടമാണ് എന്നാണ് പുറത്തു വരുന്ന വിവരം. ചിത്രത്തിൻ്റെ റീ റിലീസ് ആഘോഷിക്കാൻ പവൻ കല്യാണിൻ്റെ ആരാധകർ തിയേറ്ററിൽ തീ കത്തിച്ചതാണ് വലിയ അപകടം ഉണ്ടാക്കിയത്.

തീയേറ്ററിനുള്ളിൽ തീ കൊളുത്തുന്ന ആരാധകരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. തീയറ്ററിൽ കടലാസ് കഷ്ണങ്ങൾ കത്തിച്ച ശേഷം ആരാധകര്‍ ശബ്ദമുണ്ടാക്കുന്നതും ഡാന്‍സ് ചെയ്യുന്നതും വീഡിയോയിൽ കാണാം. തീ ആളിപ്പടരുമ്പോഴും ആരാധകര്‍ ആഘോഷിക്കുന്നതും വീഡിയോയില്‍ കാണാം. അതേസമയം ഇവർക്കെതിരെ പരാതി തീയേറ്റർ ഉടമ നൽകിയിട്ടുണ്ടോ, അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നതില്‍ ഇതുവരെ വ്യക്തതയില്ല.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam