മലയാളികളുടെ പ്രിയ താരമാണ് സായ് പല്ലവി. പ്രേമം എന്ന ചിത്രത്തിലൂടെ നായികയായി വന്ന സായ് പല്ലവി പിന്നീട് ദക്ഷിണേന്ത്യയാകെ അറിയപ്പെടുന്ന നടിയായി മാറിയത് വളരെ പെട്ടെന്ന് ആയിരുന്നു.
രാമായണത്തിലെ സീതയായി സായ് പല്ലവി എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ചിത്രത്തിന്റെ സെറ്റ് ഇതിനോടകം അയോധ്യയില്‍ ഉയര്‍ന്നിട്ടുണ്ട്. രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യാഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ദൃശ്യവിസ്മയമായി ഈ ചിത്രം മാറുമെന്നാണ് അണിയറയിൽ നിന്നും പുറത്തു വരുന്ന വിവരം.
എന്നാൽ ഇപ്പോൾ ചിത്രത്തിൽ സായ് പല്ലവി വാങ്ങുന്ന പ്രതിഫലമാണ് ഞെട്ടിക്കുന്നത്. 18നും ഇരുപത് കോടിക്കും ഇടയിലാണ് സായ് പല്ലവിക്ക് ലഭിക്കുന്ന പ്രതിഫലം എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്