ഹൈദരാബാദ്: സംവിധായകൻ എസ്.എസ്. രാജമൗലിക്കെതിരെ രാഷ്ട്രീയ വനരസേന പോലീസ് പരാതി നൽകി. തെലങ്കാനയിലെ രംഗറെഡ്ഡിയിലുള്ള സരൂർനഗർ പോലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്.
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച 'വാരണാസി'യുടെ ടൈറ്റിൽ ലോഞ്ചിൽ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് പരാതി.
ഹിന്ദു ദൈവമായ ഹനുമാനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. സിനിമാ മേഖലയിൽ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നതിന്റെ ഭാഗമാണ് രാജമൗലിയുടെ പരാമർശങ്ങളെന്നും പരാതിയിൽ പറയുന്നു.
ഉടൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണം. ഭാവിയിൽ ഇത്തരം പരാമർശങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
'ഞാന്‍ ഭഗവാന്‍ ഹനുമാനില്‍ വിശ്വസിക്കുന്നില്ല' എന്ന സംവിധായകന്റെ പരാമര്‍ശത്തിനെതിരെയാണ് പരാതിയെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
