അഭിനേതാവ്, സംവിധായകൻ, നിർമ്മാതാവ് എന്നിങ്ങനെ ശ്രദ്ധ നേടിയ കന്നഡ താരമാണ് രക്ഷിത് ഷെട്ടി. തന്‍റെ കന്നഡ വെബ് സീരീസായ 'ഏകം' പൂർത്തിയായി റിലീസിനായി കാത്തിരിക്കുകയാണ് താരം. ഈ സമയത്ത് രക്ഷിത് ഷെട്ടി നേരിടുന്നത് മറ്റൊരു വെല്ലുവിളിയാണ്.
'ഏകം' വെബ് സീരീസ് ഒടിടി പ്ലാറ്റ്ഫോമുകള്‍ ഒന്നും എടുക്കുന്നില്ല. ഇതോടെ തന്‍റെ സ്വന്തം പ്ലാറ്റ്ഫോമില്‍ സീരിസ് റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് രക്ഷിത് ഷെട്ടി. 2020ലാണ് ഏകം ആരംഭിച്ചത്. ഇതിന്റെ റിലീസിനായി ഏറെ നാളുകളായി കാത്തിരിക്കുകയാണ് എന്നും നിര്‍ബന്ധമായി കാണേണ്ട സീരിസായതിനാല്‍ സ്വന്തം പ്ലാറ്റ്ഫോമില്‍ സീരിസ് റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് എന്നും രക്ഷിത് ഷെട്ടി സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
രക്ഷിത് ഷെട്ടിയുടെ കുറിപ്പ് ഇങ്ങനെ
2020 ജനുവരിയിലായിരുന്നു ഞങ്ങൾ ഏകം എടുക്കാന്‍ തീരുമാനിച്ചത്. കന്നഡയിൽ ഒരു വെബ് സീരീസിന് പറ്റിയ സമയം ആണെന്ന് ഞങ്ങള്‍ക്ക് തോന്നി.
തുടർന്ന്, കൊവിഡ് സംഭവിച്ചു. ലോകം കീഴ്മേൽ മറിഞ്ഞു. അത് വളരെ നിരാശാജനകമായിരുന്നു. പക്ഷേ ഞങ്ങൾ പണിയെടുത്തു 2021 ഒക്ടോബറിൽ, ഏകത്തിന്‍റെ അവസാന കട്ട് ഞങ്ങള്‍ കണ്ടു. അത് കണ്ടപ്പോൾ ഞാൻ ആവേശഭരിതനായി. ടീമിന്‍റെ ആവേശം അതിരുകള്‍ ഭേദിക്കുന്നത് കണ്ടപ്പോൾ എനിക്കും ആവേശമായി. അത് ലോകത്തിന് മുന്നിൽ കാണിക്കാൻ എനിക്ക് ത്രില്ലായിരുന്നു. ഒട്ടും കാത്തിരിക്കാന്‍ പറ്റാത്ത അവസ്ഥ.
പക്ഷെ അതൊരു നീണ്ട കാത്തിരിപ്പായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഈ സീരിസ് പുറത്ത് എത്തിക്കാന്‍ ഞങ്ങള്‍ തേടാത്ത ഒരു വഴിയുമില്ല. ഞങ്ങളുടെ പാത ഒരോ തവണയും വിവിധ കാരണങ്ങളാല്‍ അടഞ്ഞു. എന്നാല്‍ ഒരു കണ്ടന്‍റിന്‍റെ മൂല്യവും ഗുണവും തീരുമാനിക്കാനുള്ള അവകാശം പ്രേക്ഷകനാണ് എന്ന ധാരണയില്‍ ഞങ്ങള്‍ അത് അവര്‍ക്ക് വിട്ടു നല്‍കാന്‍ തീരുമാനിക്കുകയാണ്. ഞങ്ങള്‍ ഇത് സ്വന്തം പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നു . നിങ്ങൾക്കത് ഇഷ്ടപ്പെട്ടേക്കാം. പ്രേഷകർക്ക് അത് തള്ളിക്കളയാനാവില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു.
2022 ൽ, '777 ചാർലി' എന്ന ചിത്രത്തിലൂടെ രക്ഷിത് പാൻ-ഇന്ത്യ ഹിറ്റ് സൃഷ്ടിച്ചിരുന്നു. ഒരു വർഷത്തിന് ശേഷം, 2023-ൽ, 'സപ്ത സാഗരദാച്ചേ എല്ലോ, സൈഡ് എ', 'സപ്ത സാഗരദാച്ചേ എല്ലോ, സൈഡ് ബി' എന്നിവയിലൂടെ കന്നഡയില്‍ ഹിറ്റ് നല്‍കിയിരുന്നു താരം. 2010ലാണ് രക്ഷിത് സിനിമ രംഗത്തേക്ക് എത്തിയത്. ഇദ്ദേഹത്തിന്‍റെ കിര്‍ക്ക് പാര്‍ട്ടി അടക്കം വന്‍ ഹിറ്റുകളായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്