താരങ്ങളോടുള്ള ആരാധന അത്ര പുതിയ കാര്യം അല്ല. താരങ്ങൾ വരുമ്പോൾ ആളുകൾ തടിച്ചു കൂടുന്നതും താരങ്ങളെ കാണാൻ ആളുകൾ അവരുടെ വീടിന് മുന്നിൽ തടിച്ചു കൂടുന്നതും എല്ലാം പതിവ് കാഴ്ചകൾ ആണ്. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടൻ രജനീകാന്തിന്റെ വസതിക്കു മുന്നിലും ആരാധകര്‍ ഇത്തരത്തിൽ തടച്ചു കൂടാറുണ്ട്.
എല്ലാ വിശേഷ ദിവസങ്ങളിലും താരത്തിന് ആശംസകള്‍ നേരാനും ആരാധകര്‍ അദ്ദേഹത്തിന്റെ വസതിക്കു മുന്നില്‍ തടിച്ചു കൂടാറുണ്ട്. രജനീകാന്തും വീടിനു മുന്നിലെത്തുന്ന ആരാധകരെ അഭിവാദ്യം ചെയ്യാറുണ്ട്. താരത്തിന്റെ പിറന്നാളിന് ആരാധകർ എത്തിയതും വാർത്തയായിരുന്നു.
അതേസമയം അദ്ദേഹത്തിന്റെ അയല്‍വാസികള്‍ക്ക് ആരാധകരുടെ സ്നേഹപ്രകടനം അത്ര രസിക്കുന്നില്ലെന്നാണ് ഈയിടെ പുറത്തു വന്ന ഒരു വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. രജനീകാന്തിന്റെ അയല്‍വാസിയായ സ്ത്രീയാണ് പരസ്യമായി തന്റെ ബുദ്ധിമുട്ട് പ്രകടിപ്പിച്ചു രംഗത്ത് എത്തിയത്.
ഓരോ വിശേഷ ദിവസവും അതിരാവിലെ മുതല്‍ വീടിനു മുന്നില്‍ ആളും ബഹളവുമാണ്. അവധി ദിവസമാണെങ്കില്‍ പോലും സ്വസ്ഥമായി വീടിനുള്ളില്‍ ഇരിക്കാൻ കഴിയുന്നില്ല. ഞങ്ങളും നികുതിയടച്ച് ജീവിക്കുന്നവരാണ്, എന്തിനാണ് ഇതൊക്കെ അനുഭവിക്കുന്നത് എന്നാണ് രജനീകാന്തിനെ കാണാനെത്തിയ ആരാധകരോടായി സ്ത്രീ ചോദിക്കുന്നത്. ഈ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്