'താന്‍ എന്നും വിജയിയുടെ അഭ്യുദയകാംക്ഷി'; 'പരുന്ത്' പരാമര്‍ശത്തില്‍ വിശദീകരണവുമായി രജനികാന്ത്

JANUARY 27, 2024, 10:25 AM

വിജയ് രജനികാന്ത് ആരാധകര്‍ തമ്മില്‍ നടക്കാറുള്ള വാക് പോര് സര്‍വസാധാരണമാണ്. ഇത്തരത്തില്‍ രജനികാന്തിന്റെ ജയിലര്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ നടന്‍ നടത്തിയ പരുന്ത് പരാമര്‍ശവും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ ഇതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രജനീകാന്ത്.

പരാമര്‍ശം വിജയിയെ ഉദേശിച്ചല്ല നടത്തിയതെന്നും വിജയിയുമായി മത്സരത്തിലെന്ന പ്രചാരണം വേദനിപ്പിക്കുന്നുവെന്നും രജനീകാന്ത് പറഞ്ഞു.

'വിജയ് ഇന്ന് വലിയ താരമായി വളര്‍ന്നു കഴിഞ്ഞു. വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു എന്നാണ് പറയുന്നത്. താന്‍ എന്നും വിജയിയുടെ അഭ്യുദയകാംക്ഷി ആണെന്നും രജനീകാന്ത് വിശദമാക്കി. ആരാധകര്‍ ഇത്തരം വിഷയങ്ങള്‍ ഇനി ഉയര്‍ത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

'ലാല്‍സലാം' സിനിമയുടെ ഓഡിയോ ലോഞ്ചിലായിരുന്നു രജനീകാന്തിന്റെ വിശദീകരണം. പക്ഷികളുടെ കൂട്ടത്തില്‍ കാക്ക എല്ലാവരെയും ശല്യപ്പെടുത്തും. പരുന്ത് അത്തരത്തില്‍ ചെയ്യില്ല. കാക്ക പരുന്തിനെപ്പോലും ശല്യപ്പെടുത്തും. എന്നാല്‍ പരുന്ത് അതിന് പ്രതികരിക്കാതെ ഉയരത്തില്‍ പറക്കും. കാക്കയ്ക്ക് ആ ഉയരത്തില്‍ എത്താന്‍ കഴിയില്ല. ഞാന്‍ ഇത് പറഞ്ഞാല്‍ ഉദ്ദേശിച്ചത് ഇന്നയാളെയാണ് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരും.

കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല. അത് രണ്ടും നമ്മുടെ നാട്ടില്‍ ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ലെന്ന് രജനി പറഞ്ഞു. നമ്മള്‍ നമ്മുടെ പണിയുമായി മുന്നോട്ട് പോകണം. എന്നായിരുന്നു രജനീകാന്തിന്റെ വാക്കുകള്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam