എവിടെച്ചെന്നാലും ആരാധകക്കൂട്ടം പൊതിയുന്ന തമിഴ് സൂപ്പർ താരം രജനികാന്ത് തന്റെ ഈഗോ പൂർണ്ണമായും തകർന്നുപോയ അനുഭവം പങ്കുവച്ചു. ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ 45-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് താരം ഈ കൗതുകകരമായ വെളിപ്പെടുത്തൽ നടത്തിയത്.
ബെംഗളൂരുവിലെ ആർട്ട് ഓഫ് ലിവിങ് ഇൻ്റർനാഷണൽ സെന്റർ സന്ദർശിച്ചപ്പോഴാണ് സംഭവം. ആശ്രമം ചുറ്റിക്കാണാൻ ഗുരുദേവ് ശ്രീ രവിശങ്കർ ക്ഷണിച്ചപ്പോൾ, താൻ വന്നാൽ വലിയ ജനക്കൂട്ടം ഉണ്ടാകുമെന്നും അത് ഗുരുവിനും ആശ്രമത്തിനും ബുദ്ധിമുട്ടാകുമെന്നുമാണ് രജനി ആദ്യം കരുതിയത്. എന്നാൽ ഗുരുവിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം കൂടെപ്പോയി.
"സത്യം പറഞ്ഞാൽ ഒരാൾ പോലും എന്നെ നോക്കിയില്ല. ഫോട്ടോയോ ഓട്ടോഗ്രാഫോ പോയിട്ട് ആരും എന്നോട് സംസാരിക്കാൻ പോലും വന്നില്ല," രജനി പറഞ്ഞു. ആളുകൾ തന്നെ തിരിച്ചറിയുമെന്നു കരുതി താൻ കൈവീശി കാണിച്ചെങ്കിലും ആരും ഗൗനിച്ചില്ല. പല പ്രമുഖരെയും താൻ കണ്ടിട്ടുണ്ടെങ്കിലും ഈ സംഭവം തന്റെ അഹങ്കാരത്തെ പാടെ തകർത്തു കളഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം 'കൂലി' എന്ന ചിത്രത്തിന് ശേഷം രജനികാന്ത് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജയിലർ 2' ആണ്. നെൽസൺ സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂൺ 12-ന് തിയേറ്ററുകളിൽ എത്തും. ഇതിന് പുറമെ കമൽ ഹാസനൊപ്പമുള്ള ഒരു ചിത്രത്തിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. മോഹൻലാൽ, മിഥുൻ ചക്രവർത്തി, വിദ്യ ബാലൻ തുടങ്ങി വൻ താരനിരയാണ് ജയിലർ 2-വിൽ അണിനിരക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
