റിപ്പോ നിരക്കിൽ മാറ്റമില്ല; ആർബിഐയുടെ പുതിയ തീരുമാനം, വായ്പാ പലിശ നിലവിലെ നിലയിൽ തുടരും

AUGUST 5, 2026, 12:06 AM

മുംബൈ: മുഖ്യ പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പണ-വായ്പാ നയം പ്രഖ്യാപിച്ചു. ഇതോടെ ബാങ്കുകൾക്ക് ആർബിഐ നൽകുന്ന വായ്പയ്ക്ക് ഈടാക്കുന്ന റിപ്പോ നിരക്ക് 5.25 ശതമാനമായി തുടരും.

ആഗോളതലത്തിൽ തുടരുന്ന വിലക്കയറ്റ സമ്മർദം, കഴിഞ്ഞ മാസങ്ങളിലുണ്ടായ എണ്ണവില വർധന, ആഭ്യന്തര പണപ്പെരുപ്പത്തിലെ ഉയർച്ച എന്നിവയാണ് ധനനയ സമിതി പ്രധാനമായും പരിഗണിച്ചത്. ജൂണിൽ ചില്ലറ വില സൂചിക (CPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 4.38 ശതമാനത്തിലെത്തിയിരുന്നു. 17 മാസത്തിനിടെ ആദ്യമായാണ് പണപ്പെരുപ്പം ആർബിഐ ലക്ഷ്യമിടുന്ന നാല് ശതമാനത്തിന് മുകളിലെത്തുന്നത്.

ഈ സാഹചര്യത്തിൽ വിലക്കയറ്റം നിയന്ത്രണവിധേയമാക്കുന്നതിനായി നിലവിലെ പലിശനിരക്ക് തുടരാനാണ് റിസർവ് ബാങ്കിന്റെ ധനനയ സമിതി തീരുമാനിച്ചത്. റിപ്പോ നിരക്കിൽ മാറ്റം വരുത്തേണ്ടതില്ലെന്ന ഏകകണ്ഠമായ തീരുമാനമാണ് സമിതി കൈക്കൊണ്ടത്.

vachakam
vachakam
vachakam

ആർബിഐയുടെ പുതിയ തീരുമാനത്തോടെ ഭവനവായ്പ, വാഹനവായ്പ, വ്യക്തിഗത വായ്പകൾ ഉൾപ്പെടെയുള്ള ബാങ്ക് വായ്പകളുടെ പലിശനിരക്കിൽ ഉടൻ മാറ്റമുണ്ടാകില്ല. നിലവിലുള്ള ഇഎംഐ നിരക്കുകളും തുടരുമെന്നാണ് സൂചന.

വിലക്കയറ്റത്തിന്റെ ഗതി, ആഗോള സാമ്പത്തിക സാഹചര്യങ്ങൾ, ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടം എന്നിവ തുടർന്നും വിലയിരുത്തിയ ശേഷമായിരിക്കും വരും മാസങ്ങളിലെ ധനനയ തീരുമാനങ്ങളെന്ന് ആർബിഐ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam