ബാഹുബലി എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സംവിധായകൻ ആയി മാറിയ ആളാണ് രാജ മൗലി. എസ്എസ് രാജമൗലിയും തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായാണ് ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത്.
വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും മഹേഷ് ബാബു രാജമൗലി ചിത്രത്തില്‍ എത്തുക എന്നാണ് പുറത്തു വരുന്ന വിവരം. അതേ സമയം പുതിയ വാര്‍ത്ത പ്രകാരം ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങി പുതിയ അപ്ഡേറ്റ് വരുന്നതുവരെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടരുത് എന്നാണ് എസ്എസ് രാജമൗലി മഹേഷ് ബാബുവിന് നല്‍കിയ നിര്‍ദേശം.
മഹേഷ് ബാബു അടുത്തൊന്നും ഒരു പൊതുവേദിയിൽ എത്തിയിട്ടും ഇല്ല. അദ്ദേഹം ചിത്രത്തിനായി ശാരീരിക എക്സൈസുകള്‍ ആരംഭിച്ചുവെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ആര്‍ആര്‍ആര്‍ ആയിരുന്നു എസ്എസ് രാജമൗലി സംവിധാനം ചെയ്ത അവസാന ചിത്രം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്