പുഷ്പ 2 'ദ കപ്പിള്‍ സോംഗ്' പുറത്തിറങ്ങി: ട്രെൻറിംഗ് സ്റ്റെപ്പുമായി വീണ്ടും രശ്മിക

MAY 29, 2024, 12:55 PM

ഇന്ത്യൻ സിനിമാപ്രേമികളില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2.ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാം ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ദി കപ്പിള്‍ സോംഗ് എന്ന് പേരിട്ടിരിക്കുന്ന ഗാനം സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.പുഷ്പയില്‍ രശ്മികയുടെ നൃത്തരംഗങ്ങള്‍ ട്രെൻഡിംഗ് ആയിരുന്നു.

ഗാനത്തിൻറെ ചിത്രീകരണത്തിൻറെ ബിടിഎസ് ഉപയോഗിച്ചാണ് ഇപ്പോള്‍ ഗാനം പുറത്തിറക്കിയിരിക്കുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നട, തമിഴ് ഭാഷകളില്‍ ഗാനം ഇറങ്ങിയിട്ടുണ്ട്.ബോളിവുഡിലെ പ്രമുഖ കൊറിയോഗ്രാഫർ ഗണേഷ് ആചാര്യമാണ് ഗാനത്തിന് കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത്. ഒന്നാം ഭാഗത്തിലെ നാ സാമി സിഗ്നേച്ചർ സ്റ്റെപ്പ് ഈ ഗാന രംഗത്തും കാണാം.

പുഷ്പ ദി റൂള്‍ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിൻറെ തിയറ്റർ റിലീസ് ഓഗസ്റ്റ് 15 ന് ആണ്. സുകുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ്.ഉത്തരേന്ത്യൻ വിതരണാവകാശത്തിലും ഒടിടി അവകാശത്തിലുമൊക്കെ റെക്കോർഡ് ഡീലുകളാണ് ചിത്രം നടത്തിയതെന്ന് നേരത്തെ റിപ്പോർട്ടുകള്‍ എത്തിയിരുന്നു.

vachakam
vachakam
vachakam

അനില്‍ തടാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് 200 കോടി മുടക്കിയാണ് പുഷ്പ 2 ൻറെ ഉത്തരേന്ത്യൻ വിതരണാവകാശം നേടിയത്. നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിൻറെ ഒടിടി അവകാശം. ഡീല്‍ അനുസരിച്ച്‌ അടിസ്ഥാന തുക 250 കോടിയാണ്. ചിത്രം തിയറ്ററില്‍ നേടുന്ന വിജയമനുസരിച്ച്‌ ഇത് 300 കോടി വരെ ഉയരും. ഇന്ത്യൻ സിനിമയില്‍ ഇതുവരെ ഒരു ചിത്രത്തിനും ലഭിക്കാത്ത ഒടിടി റൈറ്റ്സ് തുകയാണ് ഇത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam