ഇന്ത്യൻ സിനിമയിലെ വേതന വ്യത്യാസം വളരെക്കാലമായി ചർച്ചാ വിഷയമാണ്. പല നടിമാരും ലിംഗപരമായ വേതന വ്യത്യാസം പരസ്യമായി തുറന്നു പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, നടി പ്രിയാമണിക്ക് ഈ വിഷയത്തിൽ വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്.
തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാ വ്യവസായങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച നടി, പ്രതിഫല ചർച്ചകൾ തിരശ്ശീലയ്ക്ക് പിന്നിൽ എങ്ങനെ നടക്കുന്നു എന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമയിൽ ലിംഗപരമായ വേതന വ്യത്യാസമുണ്ടെന്നത് സത്യമാണെന്ന് നടി സമ്മതിച്ചു. 'ന്യൂസ് 18 ഷോഷാ'യ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സ്വന്തം വിപണി മൂല്യം മനസിലാക്കി അതിന് അനുസരിച്ച് പ്രതിഫലം ആവശ്യപ്പെടണമെന്നും നടി പറഞ്ഞു. പുരുഷ സഹനടനേക്കാൾ കുറഞ്ഞ പ്രതിഫലം ലഭിച്ച സമയങ്ങളുണ്ട്. എന്നാല്‍ അത്തരം കാര്യങ്ങള്‍ തന്നെ അലട്ടാറില്ല.
തന്റെ വിപണി മൂല്യം തനിക്ക് അറിയാം. തനിക്ക് അർഹതയുണ്ടെന്ന് വിശ്വസിക്കുന്ന തുക ആവശ്യപ്പെടും. അനാവശ്യമായ വർധന ആവശ്യപ്പെടാറില്ല. ഇതാണ് തന്റെ അഭിപ്രായവും അനുഭവവും എന്നും പ്രിയാമണി പറഞ്ഞു.
അതേസമയം, പ്രിയാമണി കേന്ദ്ര കഥാപാത്രമാകുന്ന 'ഫാമലി മാന്‍ സീസണ്‍ 3'യുടെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. മനോജ് വാജ്‌പെയ് ആണ് സീരീസില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഷാഹി കബീറിൻ്റെ രചനയിൽ ജിത്തു അഷ്‌റഫ് സംവിധാനം ചെയ്ത ഓഫീസർ ഓണ്‍ ഡ്യൂട്ടി (2025) ആണ് പ്രിയാമണി അവസാനമായി അഭിനയിച്ച മലയാളം ചിത്രം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്