സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി വരുക, പിന്നീട് നായകനായി വരുക...ചുരുക്കം ചില താരങ്ങളാണ് ഇപ്പറഞ്ഞപോലെ സിനിമയുടെ ഉന്നതികളിൽ എത്തിയിരിക്കുന്നത്. ഒരു പോലെ ഒരു താരമാണ് ഇപ്പോൾ യുവജനങ്ങളുടെ ഹരമായ നസ്‌ലിനും. മധുരരാജ’ എന്ന മമ്മൂട്ടി ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി പ്രത്യക്ഷപ്പെട്ട താരമാണ് നസ്‌ലിൻ.
2019ൽ പുറത്തിറങ്ങിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് കുരുതി, വരനെ ആവശ്യമുണ്ട്, ഹോം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് വന്ന പ്രേമലു എന്ന ചിത്രത്തിലൂടെ കോടി ക്ലബ്ബിൽ എത്തുന്ന യുവ താരം എന്ന ലേബലുകൂടി ഈ കൊച്ചുപയ്യൻ സ്വന്തമാക്കി.
ഇപ്പോൾ നസ്‌ലിനെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. പുതിയ അഭിനേതാക്കൾ മലയാളത്തിൽ ഉണ്ടാകുന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നാണ് പൃഥ്വിരാജ് പറയുന്നത്. അത്തരത്തിൽ മുന്നോട്ടേക്ക് ഉറ്റുനോക്കുന്ന ഒരാളാണ് നസ്‍ലിനെന്നും ഈ ചെറുപ്പക്കാരൻ ഭാവിയിൽ ഒരു സ്റ്റാർ ആകുമെന്ന് താൻ മുൻപ് പറഞ്ഞിരുന്നതായും പൃഥ്വിരാജ് പറയുന്നു.
‘‘ഒരു പുതിയ ടാലന്റെഡ് ആയിട്ടുള്ള അഭിേനതാവിനെ കാണുമ്പോൾ എനിക്കൊക്കെ വലിയ സന്തോഷമാണ്. നമുക്ക് ഒരാളും കൂടെ ആകുകയല്ലേ ഇൻഡസ്ട്രിയിൽ. ഇവരൊക്കെ ഭാവിയിൽ മലയാളത്തിലെ പ്രധാന താരങ്ങളായി വരട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു. മലയാള സിനിമയിൽ ഇതിഹാസങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതുകൊണ്ട് എന്നെ ഇപ്പോഴും യുവതലമുറയിൽപ്പെടുന്ന ഒരാളായാണ് കാണുന്നത് എന്നാണ് എനിക്കു തോന്നുന്നത്. ആ ഞാൻ തന്നെ എത്രയോ ആളുകളെ കണ്ടിരിക്കുന്നു. ഇപ്പോൾ ടൊവിനോയാണെങ്കിലും, അങ്ങനെ ഒരുപാട് പേരുണ്ടല്ലോ. ഇപ്പോൾ ഇതാ നസ്‌ലിനും.
എനിക്കിപ്പോഴും ഓർമയുണ്ട്. ‘കുരുതി’യെന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ മുരളി (മുരളി ഗോപി) ജോയിൻ ചെയ്യുന്നതിനു മുമ്പ് മുരളിയുമായി ഞാനൊരു ദിവസം സംസാരിച്ചൊരു കാര്യമുണ്ട്. നസ്‍ലിൻ എന്നൊരു പയ്യനുണ്ട്, അവൻ മിടുക്കനാണ്. ഭാവിയിൽ വലിയ സ്റ്റാർ ആകുമെന്ന് തോന്നുവെന്നു പറഞ്ഞു. ഇപ്പോൾ നസ്‍ലിൻ നല്ല പോപ്പുലറായ യങ് സ്റ്റാർ ആയി മാറിയില്ലേ.’’–പൃഥ്വിരാജ് പറയുന്നു.
തനിക്ക് പെർഫോം ചെയ്യാൻ കഴിയുന്ന കഥാപാത്രം എത്ര ചെറുതായാലും അദ്ദേഹം സസന്തോഷം സ്വീകരികക്കുന്നതാണ് നസ്‍ലിന്റെ രീതി. പലപ്പോഴും സീനിയർ താരങ്ങളെ മറികടക്കുന്ന പ്രകടനം കൊണ്ട് കയ്യടി നേടുകയും ചെയ്തു. ബോൺ ആക്ടറാണ് നസ്‌ലിൻ എന്ന് അദ്ദേഹത്തിന്റെ ഭാവചലനങ്ങൾ കൊണ്ട് ഒറ്റനോട്ടത്തിൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. കുട്ടിത്തവും ഓമനത്തവും നിഷ്‌കളങ്കതയും തുളുമ്പുന്ന മുഖം സപ്പോർട്ടിവ് ഫാക്ടറായി നിലകൊളളുന്നു. സ്വന്തം വീട്ടിലെ കുട്ടിയെ എന്ന പോലെ കാണികൾ നസ്ലിനെ പരിഗണിക്കാൻ തുടങ്ങി. ഇതാണ് ഈ താരത്തിന്റെ വിജയവും!!!!
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്