മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' യെ രൂക്ഷമായി വിമർശിച്ച് നടൻ പൃഥ്വിരാജ്. സിനിമയില്‍ നിന്നും മാറ്റി നിർത്തപ്പെട്ട ആദ്യ വ്യക്തി നടി പാർവതി ആയിരുന്നില്ല. തനിക്കാണ് അത്തരമൊരു ദുരവസ്ഥ ആദ്യം നേരിട്ടത്. വിലക്കോ ബഹിഷ്ക്കരണമോ സംഘടനയില്‍ പാടില്ലെന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി.
ആരോപണ വിധേയര്‍ മാറിനിന്ന് അന്വേഷണം നേരിടണം. ഹേമ കമ്മിഷൻ റിപ്പാർട്ടില്‍ പഴുതടച്ച അന്വേഷണം വേണം. ഇരകളുടെ പേരുകളാണ് രാജ്യത്തെ നിയമവ്യവസ്ഥിതി അനുസരിച്ച് സംരക്ഷിക്കപ്പെടേണ്ടത്. ആരോപണ വിധേയരുടെ പേര് പുറത്തു വിടുന്നതില്‍ നിയമപ്രശ്നങ്ങളൊന്നുമില്ല. അതില്‍ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്.
പരാതികള്‍ ഉയരുമ്ബോള്‍ അവ കൃത്യമായി അന്വേഷിക്കപ്പെടണം. ആരോപണ വിധേയർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാതൃകാപരമായി ശിക്ഷിക്കണം. അതുപോലെ തന്നെ വ്യാജ ആരോപണമാണെന്ന് തെളിഞ്ഞാല്‍ അവർക്കും ശിക്ഷ നല്‍കണമെന്നും പൃഥ്വിരാജ് ആവശ്യപ്പെട്ടു.
ഹേമ കമ്മിഷനുമായി ആദ്യം സംസാരിച്ചവരില്‍ ഒരാളാണ് താൻ റിപ്പോർട്ട് പരസ്യപ്പെടുത്തിയതില്‍ ഒരു ഞെട്ടലുമില്ല. കുറ്റം ചെയ്തവർക്കെതിരെ എന്ത് തുടർനടപടികള്‍ സ്വീകരിക്കുമെന്ന് അറിയാൻ എല്ലാവരെപോലെ തനിക്കും ആകാംക്ഷയുണ്ട്.
ചലച്ചിത മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് സുരക്ഷിതമായ തൊഴിലിടം സൃഷ്ടിക്കാൻ വേണ്ടിയാണ് ഈ റിപ്പോർട്ട്. അത് പ്രസിദ്ധീകരിച്ചതില്‍ ഒരു ഞെട്ടലുമില്ല. തനിക്ക് ചെയ്യാൻ കഴിയുന്നത് തനിക്ക് ചുറ്റുമുള്ള തൊഴിലിടം സുരക്ഷിതമാക്കുക എന്ന കാര്യമാണ്. എന്നാല്‍ അതില്‍മാത്രം ഉത്തരവാദിത്വം അവസാനിക്കുന്നില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. മുമ്ബ് വിലക്കിയതും പല ചിത്രങ്ങളില്‍ നിന്നും മാറ്റി നിർത്തിയതടക്കം ചോദ്യം ചെയ്താണ് ഇന്ന് പൃഥ്വിരാജ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്