ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറിനും ടൈഗർ ഷ്രോഫിനും ഒപ്പം മലയാളി താരം പൃഥ്വിരാജ് സുകുമാരനും ഒന്നിച്ച ചിത്രമാണ് 'ബഡേ മിയാൻ ഛോട്ടേ മിയാൻ'. 350 കോടി രൂപ ബജറ്റില്‍ നിർമ്മിച്ച ചിത്രം അലി അബ്ബാസ് സഫറാണ് സംവിധാനം ചെയ്തത്.
അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രം വൻ പരാജയമായിരുന്നു. പൂജാ എൻ്റർടെയ്ൻമെൻ്റ്സിന്റെ ബാനറില്‍ വാഷു ഭഗ്നാനിയാണ് ചിത്രം നിർമ്മിച്ചത്. റിലീസിന് മുമ്പ് വളരെ പ്രതീക്ഷകൾ സൃഷ്ടിച്ചെങ്കിലും ബോക്സ് ഓഫീസില്‍ ചിത്രം ദുരന്തമായി മാറുകയായിരുന്നു.
ചിത്രം പരാജയപ്പെട്ടതോടെ, പ്രൊഡക്ഷൻ ഹൗസിന് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. പൂജാ എൻ്റർടെയ്ൻമെൻ്റ്സിന്റെ മുൻ പരാജയങ്ങള്‍ ഉണ്ടാക്കിയ നഷ്ടങ്ങള്‍ക്ക് പിന്നാലെ ബഡേ മിയാൻ ഛോട്ടേ മിയാൻകൂടി പരാജയപ്പെട്ടതോടെ നിർമ്മാതാവ് വൻ സാമ്പത്തിക പ്രതിസന്ധിയിലായെന്നാണ് റിപ്പോർട്ട്. നിർമാതാവ് തന്റെ ഓഫീസ് വരെ വിറ്റു എന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്