നടി പൂനം പാണ്ഡെയെ സെർവിക്കൽ കാൻസർ ബോധവൽക്കരണ പ്രചാരണത്തിന്റെ അംബാസഡർ സ്ഥാനത്തേക്കു പരിഗണിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
പൂനത്തെ കാൻസർ ബോധവൽക്കരണ പ്രചാരണത്തിന്റെ മുഖമായി മാറ്റുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതോടെയാണ് കേന്ദ്രത്തിന്റെ സ്ഥിരീകരണം.
ഈ മാസം ആദ്യം സെർവിക്കൽ കാൻസർ ബാധിച്ച് മരണത്തിനു കീഴടങ്ങി എന്ന തരത്തിൽ പൂനം തന്നെ സമൂഹമാധ്യമം വഴി വാർത്ത പ്രചരിപ്പിക്കുകയും പിന്നീട് അതു ബോധവൽക്കരണത്തിന്റെ ഭാഗമാണെന്നു കാട്ടി പിൻവലിക്കുകയും ചെയ്തിരുന്നു.
ഇത്തവണത്തെ കേന്ദ്രബജറ്റിലും ഒമ്പത് മുതൽ പതിനാലു വയസുവരെയുള്ള പെൺകുട്ടികൾക്ക് സെർവിക്കൽ കാൻസർ വാക്സിനേഷൻ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പുനത്തെ സെർവിക്കൽ കാൻസർ ബോധവൽക്കരണ പ്രചാരണത്തിന്റെ അംബാസഡർ സ്ഥാനത്തേക്കു പരിഗണിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്