ഡൽഹി: സോഷ്യൽ മീഡിയയിൽ റീലിസ് ഇടുന്നത് ഇന്ന് ഒരു പുതിയ കാര്യമല്ല. റീൽ വൈറൽ ആവാൻ പല അതിക്രമങ്ങളും കാണിക്കുന്നതും നാം കാണാറുണ്ട്. ഇത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
റീലുണ്ടാക്കാൻ പൊലീസ് ബാരിക്കേഡ് കത്തിച്ച രണ്ടു യുവാക്കൾക്കെതിരെ കേസ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി ദില്ലി പൊലീസ് അറിയിച്ചു. നിഹാൽ വിഹാർ പൊലീസ് സ്റ്റേഷനിലാണ് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. പൊലീസിന്റെ ബാരിക്കേഡ് കത്തിച്ച് റീലുണ്ടാക്കുകയായിരുന്നു യുവാക്കൾ. ഈ റീൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് അന്വേഷണത്തിൽ റീലുണ്ടാക്കാൻ ബാരിക്കേഡ് കത്തിച്ച ഒരു യുവാവ് അറസ്റ്റിലായത്. സംശയിക്കുന്ന മറ്റേയാൾക്ക് വേണ്ടി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്