ആത്മഹത്യ ചിന്ത, ഒറ്റപ്പെടൽ... ആ രണ്ട് മാസങ്ങൾ എനിക്ക് ഓര്‍മ പോലുമില്ല 

JANUARY 10, 2026, 3:27 AM

 കടുത്ത ഏകാന്തതയിലൂടെയും ആത്മഹത്യാ ചിന്തകളിലൂടെയും കടന്നുപോയിട്ടുണ്ടെന്ന് നടി പാർവതി തിരുവോത്ത്. തെറാപ്പി സൃഷ്ടിച്ചതിന് ദൈവത്തിന് നന്ദി പറയുന്നതായും പാർവതി പറയുന്നു. ഹൗട്ടർഫ്ലൈയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പാർവതി.

''തെറാപ്പി സൃഷ്ടിച്ചതിന് ദൈവത്തോട് നന്ദി പറയുന്നു. തെറാപ്പിയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. പക്ഷെ എന്റെ ഇപ്പോഴത്തെ തെറാപ്പിസ്റ്റിനെ കണ്ടെത്തുന്നത് വരെ ഒരുപാട് മോശം തെറാപ്പിസ്റ്റുകളിലൂടെ കടന്നു പോയിട്ടുണ്ട്. 

ആദ്യത്തെ തെറാപ്പിസ്റ്റ് വിദേശിയായിരുന്നു. അവരുടെ സമയത്തിന് അനുസരിച്ച് പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കുമായിരുന്നു എന്റെ തെറപ്പി.'' താരം പറയുന്നു. പല തെറാപ്പിസ്റ്റുകളേയും പരീക്ഷിച്ചു.

vachakam
vachakam
vachakam

ഒന്നും ശരിയായില്ല. എന്നെ സുഖപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് കരുതിയത്. വളരെ ഇരുണ്ട ഘട്ടത്തിലെത്തി. ആത്മഹത്യാചിന്ത വേറെ തലത്തിലായിരുന്നു. അവസാനത്തെ സംഭവം 2021 ലാണ്. വളരെ അടുത്തതാണത്.'' താരം പറയുന്നു.

ആ സമയത്ത് നടന്ന പല കാര്യങ്ങളും തനിക്ക് ഓര്‍മ പോലുമില്ലെന്നും പാര്‍വതി പറയുന്നുണ്ട്. ''2021 ജനുവരിയും ഫെബ്രുവരിയും എനിക്ക് ഓര്‍മ പോലുമില്ല. ആ സമയം ബ്ലര്‍ ആണ് എനിക്ക്. ആ കാലം ഞാന്‍ ഓര്‍ത്തെടുക്കുന്നത് ഫോണിലെ ഗ്യാലറി കാണുമ്പോഴാണ്. അതല്ലാതെ ആ സമയത്തെക്കുറിച്ച് എനിക്ക് യാതൊരു ഓര്‍മയുമില്ല. ഇപ്പോള്‍ എനിക്ക് രണ്ട്  തരത്തിലുള്ള തെറാപ്പിസ്റ്റുകളുണ്ട്. ഒന്ന് ഇഎംഡിയും, മറ്റൊന്ന് സെക്‌സ് തെറാപ്പിസ്റ്റും'' എന്നാണ് പാര്‍വതി പറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam