കൊച്ചി: ഒരു നടന്റെ ഇടപെടല്‍ മൂലം സിനിമയിൽ നിരവധി അവസരങ്ങള്‍ നഷ്ടമായെന്ന് വെളിപ്പെടുത്തി നടി ശിവാനി ഭായ്. ചൈനാ ടൗണ്‍ എന്ന സിനിമയ്ക്കായി വിളിപ്പിച്ചിട്ട് ഈ നടന്റെ ഇടപെടല്‍ മൂലം മൂന്ന് ദിവസം മുറിയിലിരിക്കേണ്ടി വന്നു എന്നാണ് താരം വ്യക്തമാക്കിയത്. തുടർന്ന് മോഹന്‍ലാല്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു എന്നും താരം പറയുന്നു.
അതേസമയം അവസരം നഷ്ടപ്പെടുത്തുന്നതിനെ കുറിച്ച് ആ നടനോട് നേരിട്ട് ചോദിച്ചതായും ഒരുസിനിമയില്‍ അഭിനയിക്കുമ്പോള്‍ ഈ നടന്‍ ഹോട്ടല്‍ മുറിയുടെ വാതിലില്‍ തുടര്‍ച്ചയായി മുട്ടിയെന്നും ശിവാനി പറഞ്ഞു.
'ഒരേയൊരു അനുഭവം മാത്രമാണ് എനിക്കുണ്ടായത്. ഞാന്‍ ഒരു സിനിമ ചെയ്യുന്ന സമയത്ത് ഒരു നടന്‍ വന്ന് രാത്രി വാതില്‍ മുട്ടുമായിരുന്നു. ആരാണെന്ന് നോക്കുമ്പോഴേക്കും ഓടിപ്പോകും. എന്റെ കൂടെ അമ്മയും ഉണ്ടായിരുന്നു അന്ന്. ആരാണ് അത് ചെയ്യുന്നതെന്ന് കണ്ടുപിടിക്കണമെന്ന് അമ്മ പറഞ്ഞു. അങ്ങനെ ഹോട്ടല്‍ റിസപ്ഷനില്‍ കാര്യം പറഞ്ഞു. അവിടെ എന്തോ പാര്‍ട്ടി നടക്കുന്നുവെന്ന് പറഞ്ഞു. മദ്യപിച്ച് വല്ലവരും ചെയ്യുന്ന പണിയായിരിക്കും എന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ, ഞങ്ങള്‍ റിസ്‌ക് എടുക്കാന്‍ തയ്യാറല്ലായിരുന്നു. സിനിമയുടെ സംവിധായകനോടും നിര്‍മാതാവിനോടും കാര്യം പറഞ്ഞു. അയാള്‍ ആരാണെന്ന് മനസ്സിലാകുകയും ചെയ്തു. പിന്നീട് ഈ സംഭവം ഉണ്ടായില്ലെങ്കിലും കുറച്ച് നാളത്തേക്ക് സിനിമ ഉണ്ടായിരുന്നില്ല. എന്നെ അഭിനയിപ്പിക്കരുതെന്ന് ആ നടന്‍ പറഞ്ഞതായി പിന്നീട് അറിയാന്‍ കഴിഞ്ഞു' എന്നും താരം പറഞ്ഞു.
പിന്നീട് ഒരുപാട് കാലത്തിന് ശേഷം ചൈനാ ടൗണ്‍ എന്ന സിനിമയില്‍ അവസരം കിട്ടി. യാത്രയ്ക്കിടെ വിമാനത്താവളത്തില്‍ ഈ നടനെയും കണ്ടു. എന്നോട് കാര്യമായി വന്ന് സംസാരിച്ചു. പക്ഷേ, പിന്നീട് അദ്ദേഹം അസ്വസ്ഥനായി നടക്കുന്നത് കണ്ടു. റാമോജി റാവു ഫിലിം സിറ്റിയില്‍ എത്തിയതിന് ശേഷം നാല് ദിവസം കഴിഞ്ഞപ്പോഴായിരുന്നു ഷൂട്ടിങ്. ആന്റണി പെരുമ്പാവൂര്‍ ചോദിച്ചു, ഈ വ്യക്തിയുമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്. ഇല്ലെന്ന് ഞാന്‍ പറഞ്ഞു. ഈ വ്യക്തിയ്ക്ക് ഞാന്‍ ഈ സിനിമയുടെ ഭാഗമാകുന്നത് ഇഷ്ടമില്ലെന്നാണ് പറഞ്ഞത്. ആ നടന്‍ അങ്ങനെ പറഞ്ഞപ്പോള്‍, ലാലേട്ടന്‍ സമ്മതിച്ചില്ല. അങ്ങനെ പറഞ്ഞുവിടാന്‍ പറ്റില്ലെന്നും അഭിനയിക്കാന്‍ വന്ന കുട്ടിയെ തിരികെ അയക്കില്ലെന്നും ഉറപ്പിച്ചു പറഞ്ഞു എന്നും താരം വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്