സുരേഷ് ഗോപിയുടെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ലേലം. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുന്നു എന്ന അഭ്യൂഹം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജീവമായിരുന്നു.
എന്നാൽ ലേലം സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് തീർത്തു പറഞ്ഞിരിക്കുകയാണ് നിഥിന്‍ രഞ്ജി പണിക്കര്‍. നിഥിൻ ഒരുക്കുന്ന സീരിസ് 'നാഗേന്ദ്രൻസ് ഹണിമൂൺസ്' പ്രമോഷന്‍ പരിപാടിക്കിടെയാണ് നിഥിൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
എന്താണ് അതിന് കാരണം എന്നത് വ്യക്തിപരമായ കാര്യമാണ് അത് പറയാന്‍ സാധിക്കില്ലെന്നും മൂവി വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ നിഥിന്‍ പറഞ്ഞു.
രഞ്ജി പണിക്കരുടെ തിരക്കഥയില്‍ 1997 ൽ പുറത്തിറങ്ങിയ ലേലം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ രഞ്ജി പണിക്കരുടെ മകനായ നിഥിന്‍ രഞ്ജി പണിക്കർ ഒരുക്കി വെള്ളിത്തിരയിൽ എത്തുമെന്നായിരുന്നു പ്രചരിച്ചിരുന്നത്. ലേലത്തിന്റെ രണ്ടാം ഭാഗം ഇപ്പോഴെന്നല്ല ഒരിക്കലും നടക്കില്ലെന്ന് തീർത്ത് പറഞ്ഞിരിക്കുകയാണ് നിഥിന്‍.
ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി, എം ജി സോമൻ, എൻ എഫ് വർഗ്ഗീസ്, നന്ദിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് ലേലം. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രഞ്ജി പണിക്കർ ആണ്. എം ജി സോമന്റെ അവസാന ചിത്രമായിരുന്നു ലേലം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്