മോഹിച്ചു വാങ്ങിയ വാഹനത്തിന് ഇഷ്ടനമ്പർ വേണമെന്ന് ആഗ്രഹിക്കുന്ന ഒരു പാട് വാഹനപ്രേമികളുണ്ട്. അതിനായി ലക്ഷങ്ങൾ ചെലവാക്കാനും ഇത്തരക്കാർക്ക് മടിയില്ല.
7777 ഫാന്‍സി നമ്പര്‍ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയിരിക്കുകയാണ് തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്‌സ് ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര.
തന്റെ ലാന്‍ഡ്‌റോവര്‍ ഡിഫന്‍ഡര്‍ എച്ച്എസ്ഇയ്ക്ക് വേണ്ടിയാണ് കെഎല്‍ 27 എം 7777 എന്ന നമ്പര്‍ യുവ സംരംഭക കൂടിയായ നിരഞ്ജന ലേലത്തിലൂടെ നേടിയത്.
തിരുവല്ല ആര്‍ടിഒയ്ക്ക് കീഴിലായിരുന്നു വാശിയേറിയ ലേലം. ഫാന്‍സി നമ്പര്‍ ലേലത്തിൽ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന തുകകളിലൊന്നാണിത്.
മുമ്പ് കൊച്ചിയില്‍ രജിസ്റ്റര്‍ചെയ്ത വാഹനത്തിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ നടനും സംവിധായകനുമായ പൃഥ്വിരാജ് മുടക്കിയത് ഏഴര ലക്ഷമായിരുന്നു. 7777 സ്വന്തമാക്കാനായി പൃഥ്വിരാജിനെ പിന്തള്ളിയിരിക്കുകയാണ് നിരഞ്ജന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്