അഭിനേതാക്കളുടെയും എഴുത്തുകാരുടെയും സമരത്തിനൊടുവില്‍ നടന്ന 75-ാമത് എമ്മി അവാര്‍ഡ് ചടങ്ങ് ഇത്തവണ നിരവധി ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍ക്ക് സാക്ഷിയായി. അവതാരകയായ ക്രിസ്റ്റീന ആപ്പിള്‍ഗേറ്റിനെ ആന്റണി ആന്‍ഡേഴ്‌സണ്‍ പരിചയപ്പെടുത്തിയപ്പോള്‍ പ്രേക്ഷകര്‍ നിറഞ്ഞ കയ്യടികളോടെയാണ് താരത്തെ വേദിയിലേക്ക് സ്വീകരിച്ചത്. താന്‍ മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് (എംഎസ്) ബാധിതയാണെന്ന് 2021 ഓഗസ്റ്റില്‍ താരം പ്രഖ്യാപിച്ചിരുന്നു. ഒരു കോമഡി സീരീസിലെ മികച്ച സഹനടിക്കുള്ള അവാര്‍ഡ് താരം അയോ എഡെബിരിക്ക് സമ്മാനിച്ചു.
ആദ്യ പുരസ്‌കാരം മികച്ച കോമഡി സീരീസ് വിഭാത്തില്‍ ദ ബെയറിനാണ് ലഭിച്ചത്. മികച്ച സഹനടി , മികച്ച നടന്‍ , മികച്ച സംവിധാനം , മികച്ച കോമഡി സീരീസ് എന്നീ പുരസ്‌കാരങ്ങളാണ് സീരിസ് സ്വന്തമാക്കിയത്.
അഞ്ച് തവണ എമ്മി നോമിനിയായ നീസി നാഷ്-ബെറ്റ്‌സ് മികച്ച സഹനടിക്കുള്ള എമ്മി നേടി. റയാന്‍ മര്‍ഫിയുടെ ഡാമര്‍ - മോണ്‍സ്റ്റര്‍: ദി ജെഫ്രി ഡാമര്‍ സ്റ്റോറിക്കാണ് പുരസ്‌ക്കാരം. അവാര്‍ഡ് ഏറ്റുവാങ്ങി താരം നടത്തിയ പ്രസംഗം ഏറ്റവും മികച്ച ഒന്നായിരുന്നു, പ്രേക്ഷകര്‍ ആഹ്ലാദത്തോടെയാണ് താരത്തിന്റെ വാക്കുകള്‍ സ്വീകരിച്ചത്.
സഹനടന്‍ ഇവാന്‍ പീറ്റേഴ്സിനും സംവിധായകന്‍ റയാന്‍ മര്‍ഫിക്കും പങ്കാളിയായ ജെസീക്ക ബെറ്റ്സിനും താരം നന്ദി പറഞ്ഞു.
ഞാന്‍ ആര്‍ക്കാണ് നന്ദി പറയേണ്ടതെന്ന് നിങ്ങള്‍ക്കറിയാമോ? എന്നില്‍ വിശ്വസിച്ചതിനും എനിക്ക് ചെയ്യാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഭംഗിയായി ചെയ്തതിനും ഞാന്‍ എനിക്ക് തന്നെ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. എല്ലാവരുടെയും മുമ്പില്‍ എനിക്ക് എന്നോട് തന്നെ നന്ദി പറയണം-താരം പറഞ്ഞു. തന്റെ വിജയം കറുത്ത വര്‍ഗ്ഗക്കാരായ ഓരോ സ്ത്രീകള്‍ക്കും സമര്‍പ്പിക്കുന്നുവെന്നും താരം പറഞ്ഞു.
സാന്ദ്ര ബ്ലാന്റിനെ പോലെ, ബ്രയോണ ടെയ്ലറെപ്പോലെ പോലീസ് ക്രൂരതയ്തക്ക് വിധേയരായ എല്ലാ ബ്ലാക്ക് ആന്‍ഡ് ബ്രൗണ്‍ സ്ത്രീകള്‍ക്കും വേണ്ടി ഞാന്‍ ഈ അവാര്‍ഡ് സ്വീകരിക്കുന്നു. ഒരു കലാകാരനെന്ന നിലയില്‍ അധികാരത്തോട് സത്യം പറയുക എന്നതാണ് എന്റെ ജോലി, ഞാന്‍ മരിക്കുന്നത് വരെ ഞാന്‍ അത് ചെയ്യും. താരം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്