ചെന്നൈ: തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര തൻ്റെ ഭർത്താവ് വിഘ്നേഷ് ശിവനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തെന്ന് റിപോർട്ടുകൾ.
ഇതോടൊപ്പം നയൻതാര തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലെ അവ്യക്തമായ സന്ദേശവും ചർച്ചയാകുകയാണ്. ഇതെല്ലാം ചേർത്ത് വിഘ്നേഷും നയൻസും തമ്മിലുള്ള ബന്ധത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
"കണ്ണീരോടെയാണെങ്കിലും അവള്‍ എന്നും 'എനിക്ക് അത് ലഭിച്ചു' എന്നെ പറയൂ” എന്നാണ് നയന്‍താരയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. നയൻതാര നേരത്തെ വിഘ്നേഷ് നേരത്തെ നയന്‍താരയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്‍ന്നിരുന്നോ എന്ന കാര്യം വ്യക്തമല്ലെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞയാഴ്ച നയൻതാര തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവെച്ചിരുന്നു. ഹിന്ദി പ്രണയഗാനത്തിനൊപ്പം വിഘ്‌നേഷിനെ കൈ ചുറ്റി നില്‍ക്കുന്ന രീതിയിലായിരുന്നു ആ സ്റ്റോറി.
നയൻതാരയും വിഘ്നേഷും 2022 ജൂൺ 9 ന് ചെന്നൈയിലെ മഹാബലിപുരത്താണ് വിവാഹിതരായത്. ഷാരൂഖ് ഖാൻ അടക്കം നിരവധി ബോളിവുഡ് കോളിവുഡ് താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു. നയന്‍സിനും വിഘ്നേശിനും ഉലകം, ഉയിര്‍ എന്നിങ്ങനെ ഇരട്ട മക്കളാണ്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുട്ടികള്‍ ജനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്