'ഇരുട്ടിന്റെ കറുപ്പിലാണ് നമ്മുടെ സുഖനിദ്ര, ഞാന്‍ സ്‌നേഹിക്കുന്നതും കാര്‍മുകില്‍ വര്‍ണ്ണനെ'; രാമകൃഷ്ണന് പിന്തുണയുമായി നവ്യ നായര്‍

MARCH 24, 2024, 9:32 AM

നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ നര്‍ത്തകനും നടനും, അന്തരിച്ച സിനിമാതാരം കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് നവ്യ. കറുപ്പ് ബാക്ക്ഗ്രൗണ്ടില്‍ മനോഹരമായ നൃത്തത്തോടൊപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.

"ഇരുട്ടിന്റെ കറുപ്പിലാണ് നമ്മുടെ സുഖനിദ്ര..

vachakam
vachakam
vachakam

എന്റെ ഈ ചുവടുകളും നിഴലിന്റെ കറുപ്പില്‍ തന്നെ ..

ഞാന്‍ സ്‌നേഹിക്കുന്നതും കാര്‍മുകില്‍ വര്‍ണ്ണനെ..

"മറ്റൊരുവന്റെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരിക്കു കാരണം താനാണ് എന്ന് അറിയുമ്ബോഴുണ്ടാകുന്ന സുഖം , അതാണ് ഏറ്റവും വലിയ മനുഷ്യത്വം.. '

vachakam
vachakam
vachakam

NB : രണ്ടു ദിവസത്തേക്ക് ചുരുങ്ങുന്ന ഒരു ചര്‍ച്ചയാവാതെ ഈ വേദന മനുഷ്യമനസ്സില്‍ നില്‍ക്കട്ടെ .." - നവ്യ കുറിച്ചു.

 ആര്‍എല്‍വി രാമകൃഷ്ണന് കാക്കയുടെ കറുപ്പാണെന്നും  മോഹിനിയാട്ടം അവതരിപ്പിക്കാന്‍ സൗന്ദര്യം വേണമെന്നു  മെല്ലാമാണ് കലാമണ്ഡലം സത്യഭാമയെന്ന് അറിയപ്പെടുന്ന നൃത്ത അധ്യാപിക പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ഈ വംശീയാധിക്ഷേപം. ഇത് പിന്നീട് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam