തെലുങ്ക് സൂപ്പർതാരം നാഗചൈതന്യയും ബോളിവുഡ് നടി ശോഭിത ധൂലിപാലയും വിവാഹിതരാകുന്നു. ഇന്ന് രാവിലെ ഹൈദരാബാദിലെ വീട്ടിൽ വെച്ചാണ് വിവാഹനിശ്ചയം നടന്നത്.
അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ ആയിരുന്നു നിശ്ചയം. ഈ വർഷംതന്നെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഏറെനാളായി ഇരുവരും പ്രണയത്തിലാണ്.
ജൂബിലി ഹിൽസിലെ തന്റെ പുതിയ ആഡംബര വസതിയിൽ വളരെ സ്വകാര്യമായാണ് ചടങ്ങ് നടന്നത്. ചൈതന്യയുടെ അച്ഛനും നടനുമായ നാഗാർജുന അക്കിനേനിയാണ് വിവാഹനിശ്ചയം അറിയിച്ച് ഫോട്ടോകൾ പങ്കിട്ടത്. നേരത്തെ വിവാഹനിശ്ചയ വാർത്തകൾ വിവിധ മാധ്യമങ്ങൾ സ്ഥിരീകരിച്ചിരുന്നെങ്കിലും നാഗചൈതന്യയോ ശോഭിതയോ പ്രതികരിച്ചിരുന്നില്ല.
നാഗ ചൈതന്യയുടെ രണ്ടാം വിവാഹമാണിത്. തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭുവിനെയാണ് നാഗചൈതന്യ നേരത്തെ വിവാഹം കഴിച്ചത്. 2017ൽ വിവാഹിതരായ ഇരുവരും നാല് വർഷത്തിന് ശേഷം 2021ൽ വേർപിരിഞ്ഞു. 2022 മുതൽ താരം ശോഭിതയുമായി ഡേറ്റിംഗിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. ശോഭിത ധൂലിപാലയും നാഗ ചൈതന്യയും ലണ്ടനിലെ റെസ്റ്റോറൻ്റിൽ ഒരുമിച്ച് സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഇരുവരുടെയും ബന്ധം സംബന്ധിച്ച അഭ്യൂഹങ്ങൾ ആരംഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്