ഗര്‍ഭിണിയാവുമ്പോൾ പലർക്കും പല ആഗ്രഹങ്ങൾ ആണ്. ഇതിൽ പ്രധാനമാണ് ഭക്ഷണ പദാർത്ഥങ്ങളോടുള്ള താല്പര്യം. ഇപ്പോൾഗർഭിണിയായ ഭാര്യയുടെ ഇഷ്ടഭക്ഷണം കഴിക്കാനായി ദുബായില്‍ നിന്ന് ലാസ് വേഗാസിലേക്ക് പരന്ന കോടിപതികളായ ദമ്പതികളുടെ വാർത്തയാണ് സോഷ്യല്‍ മീഡിയയിൽ വൈറൽ ആവുന്നത്.
ഇൻഫ്ലുവൻസര്‍ കൂടിയായ ലിൻഡ ആൻഡ്രേഡ് എന്ന യുവതിയും റിക്കി എന്ന അവരുടെ ഭര്‍ത്താവും 13,000 കിലോമീറ്റര്‍ സഞ്ചരിച്ച കാര്യമാണ് ലിൻഡ തന്നെ ടിക് ടോകിലൂടെ പങ്കുവച്ചത്. താൻ ഒമ്പത് മാസം ഗര്‍ഭിണിയാണെന്നും ജാപ്പനീസ് എ5 വാഗ്യുവും കാവിയറും കഴിക്കാൻ തനിക്ക് തോന്നുന്നുവെന്നും അവര്‍ ഇടയ്ക്ക് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചിരുന്നു.
തുടർന്ന് അടുത്ത ദിവസം തന്നെ ഇരുവരും ലാസ് വേഗാസിലേക്ക് പോയതും അവര്‍ തന്നെ പങ്കുവച്ചു. ഏറ്റവും മികച്ച ജാപ്പനീസ് വാഗ്യു, ലാസ് വെഗാസില്‍ ലഭ്യമാണ്. ഏകദേശം 13,000 കിലോമീറ്ററാണ് ദൂബായില്‍ നിന്ന് ലാസ് വെഗാസിലേക്കുള്ള ദൂരം. യുവതി കഴിച്ച വിഭവത്തിന്‍റെ വിലയാകട്ടെ 250 ഡോളര്‍ (20,000 രൂപ). ഈ കഥ കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്