അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിൻറെ ഡോക്യുമെന്ററി കാണാൻ ആളില്ല. മെലാനിയയുടെ ജീവിതം പ്രമേയമാക്കി തയ്യാറാക്കിയ 'മെലാനിയ' എന്ന ഡോക്യുമൻറിക്ക് ലണ്ടനിലെ പ്രീമിയറിന് മുന്നോടിയായി ഇസ്ലിംഗ്ടണിലെ ഒരു തിയേറ്ററിൽ വിറ്റുപോയത് ഒരു ടിക്കറ്റ് മാത്രമാണ്.
വൈകുന്നേരം 6 മണിക്ക് നടന്ന രണ്ടാമത്തെ ഷോയിൽ രണ്ട് ടിക്കറ്റുകളും വിറ്റുപോയി. ലണ്ടനിലുടനീളമുള്ള വ്യൂ തിയേറ്ററുകളിൽ ഷെഡ്യൂൾ ചെയ്ത 28 പ്രദർശനങ്ങളിലെ എല്ലാ സീറ്റുകളും ഒഴിഞ്ഞ് കിടക്കുകയാണ്.
വെള്ളിയാഴ്ച ആഗോളതലത്തിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ഡോക്യുമെന്ററി ജനുവരി 24 ന് വൈറ്റ് ഹൗസിൽ പ്രസിഡന്റിനും പ്രഥമ വനിതയ്ക്കും അടുത്ത സുഹൃത്തുക്കൾക്കുമായി സ്വകാര്യ സ്ക്രീനിങ് നടത്തിയിരുന്നു.
2025 ലെ സ്ഥാനാരോഹണ ദിനം കാണിച്ചാണ് ഡോക്യുമെൻറിയുടെ ട്രെയിലർ തുടങ്ങുന്നത്. ചടങ്ങിലെ മെലാനിയയുടെ ഫാഷൻ തിരഞ്ഞെടുപ്പുകളും പ്രസിഡന്റിനുള്ള ഉപദേശങ്ങളുമാണ് ട്രെയിലറിലുള്ളത്.
ആമസോൺ എംജിഎം സ്റ്റുഡിയോസുമായി ചേർന്ന് 40 മില്യൺ യുഎസ് ഡോളറിന്റെ കരാറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ട്രംപിന്റെ രണ്ടാം സ്ഥാനാരോഹണത്തിന് മുമ്പുള്ള 20 ദിവസങ്ങളിലെ മെലാനിയയുടെ ജീവിതമാണ് ഡോക്യുമെന്ററിയിൽ വിവരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
