വസ്ത്രധാരണത്തിന്‍റെ പേരില്‍ വന്ന അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി  മീനാക്ഷി

FEBRUARY 8, 2024, 2:41 PM

നായികാ നായകൻ എന്ന ഷോയിലൂടെ എത്തി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് മീനാക്ഷി രവീന്ദ്രന്‍.  എയര്‍ഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് താരം അഭിനയത്തിലേക്ക് വന്നത്.  

പ്രേമലു എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ നിന്നുള്ള മീനാക്ഷിയുടെ വീഡിയോ വൈറലായിരുന്നു.  പിസ്ത ഗ്രീന്‍ നിറത്തിലുള്ള ഡീപ്പ് നെക്ക് ബോഡി കോണ്‍ വസ്ത്രമായിരുന്നു മീനാക്ഷി ധരിച്ചിരുന്നത്. ഈ വീഡിയോ വളരെ വേ​ഗം വൈറലായുകയും മീനാക്ഷിയുടെ വസ്ത്രധാരണത്തിന് നേരെ ഒരുപറ്റം ആളുകൾ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. 

  ഒരു വസ്ത്രം ധരിച്ചതിന്‍റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണത്തെ അതേ രീതിയില്‍ തിരിച്ചടിക്കുകയാണ് മീനാക്ഷി ശക്തമായ വാക്കുകളിലൂടെ.   ഇത്തരം കമന്‍റുകളോട് ഞാന്‍ പ്രതികരിക്കാറേയില്ലെന്നാണ് മീനാക്ഷി പറയുന്നത്. അപ്പോള്‍ പ്രശ്‌നം തീര്‍ന്നല്ലോ. രണ്ട് കയ്യും കൂട്ടിയടിച്ചാലല്ലേ ശബ്ദമുണ്ടാകൂ. ഒരു കൈ അവിടുന്ന് അടിച്ചോട്ടെ. അപ്പോള്‍ ശബ്ദം ഉണ്ടാകുന്നില്ലല്ലോ.

vachakam
vachakam
vachakam

ഈ രംഗത്ത് വരുകയാണെങ്കില്‍ ഇതൊക്കെ നേരിടാന്‍ തയ്യാറായിട്ട് വേണം ഇറങ്ങാന്‍. അല്ലാതെ നാട്ടുകാരൊക്കെ എന്നെ ഇഷ്ടപ്പെടണം, ഞാന്‍ ചെയ്യുന്നതൊക്കെ ഇഷ്ടപ്പെടണം എന്ന് പറയാന്‍ പറ്റില്ല.

പ്രിയങ്ക ചോപ്ര ഒരു അഭിമുഖത്തില്‍ പറഞ്ഞത് പോലെ നമ്മുടെ ജീവിതത്തിന്റെ 90 ശതമാനവും പ്രേക്ഷകര്‍ക്കുള്ളതാണ്. വ്യക്തിജീവിതത്തെക്കുറിച്ച് കമന്റ് പറയരുത് എന്ന് പറഞ്ഞാലും ആളുകള്‍ പറയും. അത് തടാന്‍ സാധിക്കാത്ത കാര്യമാണെന്നും മീനാക്ഷി പറയുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam