ഹോളിവുഡ് നടി ഗ്ലിനിസ് ജോണ്‍സ് അന്തരിച്ചു. 100 വയസായിരുന്നു. ലോസ് ആഞ്ചലസിലെ വസതിയില്‍ വച്ച് ഇന്നലെയായിരുന്നു മരണം സംഭവിച്ചത്. താരത്തിന്റെ മാനേജരായ മിറ്റ്ച്ച് ക്ലെം ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.
മേരി പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെയാണ് ഗ്ലിനിസ് ജോണ്‍സ് ശ്രദ്ധനേടുന്നത്. 60 വര്‍ഷത്തോളമായി ഹോളിവുഡില്‍ നിറഞ്ഞുനിന്നിരുന്ന താരമാണ് ഗ്ലിനിസ്. 1023ല്‍ ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ഗ്ലിന്‍സ് മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് അഭിനയത്തിലേക്ക് എത്തുകയായിരുന്നു.
1948ലെ മിറാന്‍ഡ എന്ന ചിത്രത്തിലെ മത്സ്യകന്യകയുടെ വേഷമാണ് ഗ്ലിന്‍സിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. 1960ലെ ദി സണ്‍ഡൗണേഴ്‌സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ഓസ്‌കര്‍ നോമിനേഷനും ലഭിച്ചു. എ ലിറ്റില്‍ നൈറ്റ് മ്യൂസിക് എന്ന ചിത്രത്തിന് ടോണി അവാര്‍ഡിനും അര്‍ഹയായി. വൈല്‍ യൂ വെയര്‍ സ്ലീപ്പിങ്, സൂപ്പര്‍സ്റ്റാര്‍ എന്നീ ചിത്രങ്ങളിലാണ് അവസാനം അഭിനയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്