പ്രശസ്ത അമേരിക്കൻ നടിയും മോഡലുമായ മർലിൻ മൺറോയുടെ വീട് ഇനി ചരിത്ര സാംസ്കാരിക സ്മാരകമായി മാറും. ലോസ് ഏഞ്ചൽസിലെ ബ്രെൻ്റ്‌വുഡിലുള്ള മെർലിൻ മൺറോയുടെ വീട് പൊളിക്കാൻ തീരുമാനിച്ചിരിക്കെയാണ് ലോസ് ഏഞ്ചൽസ് സിറ്റി കൗൺസിലിന്റെ തീരുമാനം.
വീട് ചരിത്ര-സാംസ്കാരിക സ്മാരകമായി ഔദ്യോഗികമായി കൗൺസിൽ പ്രഖ്യാപിച്ചു.മരിക്കുന്നതിന് മുമ്പ് ആറ് മാസം സ്പാനിഷ് കൊളോണിയൽ ശൈലിയിലുള്ള ഈ വീട്ടിലാണ് താരം താമസിച്ചിരുന്നത്.
1962-ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം മെർലിൻ ആദ്യമായി വാങ്ങുന്ന വീട് ഇതാണ്. നിലവിലെ ഉടമകളായ ബ്രീന മിൽസ്റ്റീനും ഭർത്താവ് റോയ് ബാങ്കും കഴിഞ്ഞ വർഷം 8.35 മില്യൺ ഡോളറിന് വീട് വാങ്ങി. സ്വത്ത് വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി വീട് പൊളിക്കാൻ ദമ്പതികൾ തീരുമാനിച്ചത്.
എന്നാൽ ഇതോടെ സാമൂഹിക പ്രവർത്തകർ എതിർപ്പറിയിച്ചു. വീട്ടിലേക്ക് സന്ദർശകർ വരുന്നത് തങ്ങളുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്നുവെന്നും പൊളിക്കുന്നതിന് കാരണമായി വാദിച്ചുകൊണ്ട് ദമ്പതികൾ പരാതി നൽകി. ഈ കേസിന്റെ വാദം ഓഗസ്റ്റ് 13 ന് പരിഗണിക്കാനിരിക്കെയാണ് ഉടമകളുടെ എതിർപ്പ് അവഗണിച്ചുകൊണ്ട് സിറ്റി കൗൺസിൽ വീടിന് ചരിത്രപരമായ പദവി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്