നീരജ് ചോപ്രയും മനു ഭാക്കറും പ്രണയത്തിലാണോ?  

AUGUST 14, 2024, 7:48 AM

പാരിസ് ഒളിംപിക്‌സിലിൽ ജാവലിന്‍ ത്രോയില്‍ നീരജ് വെള്ളി മെഡല്‍ നേടിയപ്പോള്‍ മനു ഷൂട്ടിങ്ങില്‍ ഇരട്ടവെങ്കലവും നേടിയാണ് തിളങ്ങിയത്. 

ഒളിംപിക്‌സിന് കൊടിയിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയ നീരജ് ചോപ്രയ്ക്കും മനു ഭാക്കറിനും പിന്നാലെയാണ്. 

യുവതാരങ്ങളായ ഇരുവരും തമ്മില്‍ വിവാഹിതരാവുമെന്ന അഭ്യൂഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പാരിസ് ഗെയിംസിന്റെ സമാപനത്തിന് ശേഷം ഒരു പരിപാടിക്കിടെ കണ്ടുമുട്ടിയ നീരജ് ചോപ്രയും മനു ഭാക്കറും മനുവിന്റെ അമ്മയും പരസ്പരം സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഈ വീഡിയോയാണ് യുവതാരങ്ങള്‍ തമ്മിലുള്ള വിവാഹമെന്ന ഊഹോപോഹങ്ങളിലേക്ക് ആരാധകരെ എത്തിച്ചത്. 

vachakam
vachakam
vachakam

 ഇവര്‍ പ്രണയത്തിലാണോ? നീരജ് മനുവിന്‍റെ അമ്മയോട് ചോദിച്ചതെന്താണ്? തുടങ്ങി സൈബറിടം നിറയെ മനുവും നീരജും നിറഞ്ഞുനിന്നു.  

സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമായതോടെ സംഭവത്തില്‍ വ്യക്തത വരുത്തി മനുവിന്റെ പിതാവ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

മനു ഭാക്കറിന്റെ അച്ഛന്‍ റാം കിഷന്‍ ഭാക്കര്‍ പറയുന്നത് ഇങ്ങനെ. 'മനു തീരെ ചെറിയ കുട്ടിയാണ്. അവള്‍ക്ക് വിവാഹപ്രായം പോലുമായിട്ടില്ല. അതിനെക്കുറിച്ച് ചിന്തിക്കുന്നു പോലുമില്ല' എന്നാണ് ഭാക്കര്‍ പറഞ്ഞത്. തന്റെ ഭാര്യയുമായി നീരജ് സംസാരിച്ചു നില്‍ക്കുന്ന വീഡിയോ കണ്ടതാണ്. അതില്‍ പ്രത്യേകിച്ചൊന്നുമില്ല. നീരജിനെ സ്വന്തം മകനെപ്പോലെയാണ് മനുവിന്റെ അമ്മയും കാണുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

vachakam
vachakam
vachakam

 ഹരിയാന സ്വദേശികളാണ് മനു ഭാക്കറും നീരജ് ചോപ്രയും.  ഒളിംപിക്സില്‍ ആദ്യമായി അത്ലറ്റിക്സ് ഇനത്തില്‍ മെഡല്‍ നേടി ചരിത്രം കുറിച്ച താരമാണ് നീരജ് ചോപ്ര.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam