മലയാളത്തിന്റെ താര രാജാവാണ് മമ്മൂട്ടി. അഭിനയമല്ലാതെ താരത്തിന്റെ വാഹന പ്രേമവും ഫോട്ടോഗ്രാഫി പ്രേമവും ആരാധകർക്ക് അറിയാവുന്ന കാര്യമാണ്. പ്രകൃതി ദൃശ്യങ്ങളും സഹതാരങ്ങളുടെ ചിത്രങ്ങളുമെല്ലാം അടക്കം മമ്മൂട്ടി പകർത്തിയ പല ചിത്രങ്ങളും വൈറൽ ആയിട്ടുണ്ട്. ലക്ഷങ്ങള്‍ വിലയുള്ള ക്യാമറകളും അദ്ദേഹം സ്വന്തമാക്കാറുണ്ട്.
പ്രശസ്ത ഫോട്ടോഗ്രാഫറായ ഇന്ദുചൂഡന്റെ പേരിലുള്ള ഇന്ദുചൂഡൻ ഫൗണ്ടേഷനും ഞാറ്റുവേല എന്ന സംഘടനയും ചേർന്ന് നടത്തുന്ന ഫോട്ടോ പ്രദർശനത്തിൽ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ താരം പകർത്തിയൊരു ചിത്രം ലേലത്തിന് വെച്ചിരുന്നു. നാട്ടു ബുള്‍ബുള്ളിന്റെ ചിത്രമായിരുന്നു ഇത്. എറണാകുളം ദർബാർ ഹാളിലായിരുന്നു ഫോട്ടോ പ്രദർശനം. ഒരു ലക്ഷം രൂപ അടിസ്ഥാന വിലയായിരുന്നു ഫോട്ടോയ്ക്കായി നിശ്ചയിച്ചത്.
ചിത്രം വിറ്റ് പോയി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മൂന്ന് ലക്ഷം രൂപയ്ക്ക് കോട്ടക്കല്‍ സ്വദേശിയായ അച്ചു ഉള്ളാട്ടില്‍ ആണ് ചിത്രം സ്വന്തമാക്കിയത്. ഖത്തർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലീനാ ഗ്രൂപ്പ് ഓഫ് കമ്ബനീസിന്റെ ചെയർമാനാണ് അച്ചു ഉള്ളാട്ടില്‍. പുതിയതായി നിർമ്മിക്കുന്ന ആഡംബര ഹോട്ടലിന്‍റെ ചുമരില്‍ ചിത്രം വെക്കുമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്