നടൻ ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ അമ്പലത്തിൽ ഇന്ന് രാവിലെയായിരുന്നു വിവാഹം.
അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. പാലക്കാട് നെന്മാറ സ്വദേശിയായ നവനീതാണ് മാളവികയുടെ വരൻ.
യു.കെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റാണ്. താലികെട്ട് ചടങ്ങില്‍ കാളിദാസ് ജയറാമിന്‍റെ ഭാവി വധു താരിണി, സുരേഷ് ഗോപി, ഭാര്യ രാധിക, അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ എത്തിയിരുന്നു.
തമിഴ് സ്റ്റൈലില്‍ ചുവന്ന പട്ടുസാരി ചുറ്റിയാണ് മാളവിക താലികെട്ടിന് എത്തിയത്. കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു നവനീതിന്‍റെ വേഷം.
തൃശൂർ ഹയാത്ത് ഹോട്ടലിൽ ഇന്ന് രാവിലെ 10.30 മുതലാണ് വിവാഹ വിരുന്ന്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്